കേരള യൂണി. ബഡ്ജറ്റ് : ബഹിരാകാശ ഗവേഷണം; ഓൺലൈൻ കോഴ്സുകൾ

Wednesday 19 June 2024 12:00 AM IST

തിരുവനന്തപുരം: ബഹികാശ ഗവേഷണത്തിനും പഠനത്തിനും സംവിധാനമൊരുക്കുമെന്നും വൈദ്യുത വാഹനങ്ങളിലെ സൂപ്പർ കപ്പാസി​റ്ററുകൾ വികസിപ്പിക്കുമെന്നും കേരള സർവകലാശാലാ ബഡ്ജറ്റിൽ പ്രഖ്യാപനം.

പനി കൂർക്കയുടെ ഔഷധഗുണങ്ങളെ കണ്ടെത്താനും ചിലന്തികളെ ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തെക്കുറിച്ചും ഗവേഷണം നടത്തും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരശോഷണവും പഠിക്കും. അണ്ഡാശയ അർബുദ നിർണ്ണയം, വിഷനാരായണി എന്ന ഔഷധ സസ്യത്തിന്റെ സവിശേഷതകൾ എന്നിവയിലെ ഗവേഷണവും പ്രോത്സാഹിപ്പിക്കും. പ്രവാസി ഭവനങ്ങളിലെ വൃദ്ധജനങ്ങളുടെ ക്ഷേമത്തെപ്പ​റ്റിയും പഠിക്കും.കാര്യവട്ടം ക്യാമ്പസിനെ രാജ്യത്തെ പ്രമുഖ വൈജ്ഞാനിക കേന്ദ്രവും അക്കാഡമിക് ടൂറിസ്​റ്റ് സെന്ററുമാക്കും.

□കായിക പ്രതിഭകളെ ദത്തെടുത്ത് കാര്യവട്ടം കാമ്പസിൽ സൗജന്യ താമസ, പഠന സൗകര്യമൊരുക്കും.

□വിമൻസ് സ്​റ്റഡീസ്, സോഷ്യൽ വർക്ക്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ പഠന ഗവേഷണ വകുപ്പുകൾ പുതുതായി ആരംഭിക്കും. സ്‌കോളേഴ്സ് കോട്ടേജും അണ്ടർ

ഗ്രാജ്വേ​റ്റ് ഹോസ്​റ്റലുകളും സ്ഥാപിക്കും.

□ഓൺലൈൻ കോഴ്സുകൾ തുടങ്ങും. സ്‌കൂൾ ഒഫ് ഡിസ്​റ്റൻസ് എഡ്യൂക്കേഷനെ സ്‌കൂൾ ഒഫ് ഓൺലൈൻ എഡ്യൂക്കേഷനാക്കും. പ്രൊഫ.എം.കുഞ്ഞാമൻ സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്​റ്റഡീസ് സ്ഥാപിക്കും.

കൊല്ലത്ത് മേഖലാ കേന്ദ്രം

കൊല്ലത്ത് സർവ്വകലാശാലയുടെ റീജണൽ സെന്ററും പഠനഗവേഷണ സമുച്ചയവും സ്ഥാപിക്കും. കാര്യവട്ടം ക്യാമ്പസിൽ പൊതു മെസ് വരും.റിസർച്ച് ഫണ്ട് രൂപീകരിക്കും.

□കാര്യവട്ടം ക്യാമ്പസിൽ ചാർജ്ജിംഗ് സെന്റർ ഗവേഷണ കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് യംഗ് സയന്റിസ്റ്റ് കോൺക്ലേവ് .

□യുവശാസ്ത്രജ്ഞർക്ക് അരലക്ഷം രൂപയുടെ പുരസ്കാരം . ദേശീയ മാധ്യമ ശിൽപ്പശാല □. ഓണേഴ്സ് ബിരുദ കോഴ്സുകളിൽ സിലബസ് പുതുക്കാൻ കോളേജുകളിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ.

□വിദേശ സർവകലാശാലകളുമായി ചേർന്ന് അക്കാഡമിക് എക്സ്‌ചേഞ്ച് പ്രോഗ്രാം. വാഴ്സിറ്റി

□. 5ഗ്രീൻ ക്യാമ്പസുകൾക്ക് പതിനായിരം രൂപ വീതം പുരസ്കാരം. 836.48 കോടിയുടെ വരവും അത്ര തന്നെ ചിലവുമുള്ള ബഡ്ജറ്റ് ഫിനാൻസ് കമ്മി​റ്റി കൺവീനർ ജി.മുരളീധരനാണ് അവതരിപ്പിച്ചത്.

ഗുരു സ്മരണയ്ക്ക്

സിലോൺ യാത്ര

ശ്രീനാരായണ ഗുരു സന്ദർശനം നടത്തിയ ശ്രീലങ്കയിലേക്ക് സന്ദേശ യാത്ര നടത്തും. വിദ്യാർത്ഥികളും സർവകലാശാല പ്രതിനിധികളും ഉൾപ്പെട്ട യാത്ര ഗുരുദർശനങ്ങളുടെ പഠനാന്വേഷണങ്ങൾക്ക് പുതിയൊരു കാഴ്ചപ്പാട് സമ്മാനിക്കുന്നതായിരിക്കും. ശ്രീനാരായണ ഗുരുവിന്റെ ഇടപെടലുകൾ കാരണം സത്യവ്രത സ്വാമികൾ ശ്രീലങ്കയിൽ നടത്തിയ പ്രവർത്തനങ്ങളുടെ രേഖപ്പെടുത്തലായും ഈ യാത്ര മാറുമെന്ന് ബഡ്ജറ്റിൽ പറയുന്നു.

തലസ്ഥാനത്ത്

ചിത്രശാല

തിരുവനന്തപുരത്ത് ചിത്രശാല തുടങ്ങണമെന്ന രാജാ രവിവർമ്മയുടെ ആഗ്രഹം സഫലീകരിക്കാൻ തൈക്കാട്ടെ വിദ്യാഭ്യാസ പഠന വകുപ്പിന്റെ കെട്ടിടം രാജാ രവിവർമ്മ ആർട്ട് ഗാലറിയാക്കി മാ​റ്റും.

അ​യ്യാ
വൈ​കു​ണ്ഠ
സ്വാ​മി​ ​ചെ​യർ

​കേ​ര​ളീ​യ​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​വ​ഴി​കാ​ട്ടി​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​ ​സ്വാ​മി​യു​ടെ​ ​പേ​രി​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ്ര​ത്യേ​ക​ ​ചെ​യ​ർ​ ​സ്ഥാ​പി​ക്കു​ന്ന​ത് ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​ബ​ഡ്ജ​റ്റ് ​സ​മ്മേ​ള​ന​ത്തി​ൽ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞ​ ​ഫി​നാ​ൻ​സ് ​ക​മ്മ​റ്റി​ ​ക​ൺ​വീ​ന​ർ​ ​അ​ഡ്വ​ ​ജി.​മു​ര​ളീ​ധ​രൻവ്യ​ക്ത​മാ​ക്കി.
ന​വോ​ത്ഥാ​ന​ ​നാ​യ​ക​ന്മാ​രു​ടെ​ ​പേ​രു​ ​പ​റ​ഞ്ഞ് ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റി​ൽ​ ​അ​യ്യാ​ ​വൈ​കു​ണ്ഠ​ ​സ്വാ​മി​യു​ടെ​ ​പേ​ര് ​ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ​ ​വി​മ​ർ​ശി​ച്ച് ​പി.​ശ്രീ​കു​മാ​റാ​ണ് ​വി​ഷ​യം​ ​സെ​ന​റ്റി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.​ ​'​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന് ​മു​ൻ​പ് ​ക​ണ്ണാ​ടി​ ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തി​യ​ ​ആ​ചാ​ര്യ​നാ​ണ് ​വൈ​കു​ണ്ഠ​ ​സ്വാ​മി.​ ​കേ​ര​ള​ ​ന​വോ​ത്ഥാ​ന​ത്തെ​ക്കു​റി​ച്ച് ​പ​റ​യു​മ്പോ​ൾ​ ​ഒ​രി​ക്ക​ലും​ ​വി​ട്ടു​പോ​ക​രു​താ​ത്ത​ ​പേ​രാ​ണ്.​ ​ച​ട്ട​മ്പി​ ​സ്വാ​മി​യു​ടെ​യും​ ​അ​യ്യ​ങ്കാ​ളി​യു​ടെ​യും​ ​ചെ​യ​ർ​ ​സ്ഥാ​പി​ച്ച​ ​മാ​തൃ​ക​യി​ൽ​ ​വൈ​കു​ണ്ഠ​ ​സ്വാ​മി​യു​ടെ​ ​പേ​രി​ലും​ ​ചെ​യ​ർ​ ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​ശ്രീ​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ക്ത​ൻ​ ​ത​മ്പു​രാൻ
പ്ര​തി​മ​ 2​ ​മാ​സ​ത്തി​ന​കം
പു​ന​ർ​നി​ർ​മ്മി​ക്കും

തൃ​ശൂ​ർ​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ടി​ച്ച് ​ത​ക​ർ​ന്ന​ ​തൃ​ശൂ​രി​ലെ​ ​ശ​ക്ത​ൻ​ ​ത​മ്പു​രാ​ൻ​ ​പ്ര​തി​മ​ ​ര​ണ്ടു​ ​മാ​സ​ത്തി​ന​കം​ ​പു​തു​ക്കി​ ​പ​ണി​ത് ​പു​ന​:​സ്ഥാ​പി​ക്കു​ന്ന​തി​ന് ​സ​ജ്ജ​മാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ.​ ​പു​ന​ർ​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​പ​കു​തി​ച്ചെ​ല​വ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​വ​ഹി​ക്കാ​മെ​ന്ന് ​മ​ന്ത്രി​ത​ല​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ച​ർ​ച്ച​യി​ൽ​ ​ധാ​ര​ണ​യാ​യി.​ ​പ​കു​തി​ച്ചെ​ല​വ് ​എം.​എ​ൽ.​എ​യു​ടെ​ ​ആ​സ്തി​ ​വി​ക​സ​ന​ ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​അ​നു​വ​ദി​ക്കു​മെ​ന്ന് ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​യും​ ​അ​റി​യി​ച്ചു.

പ്ര​തി​മ​ ​നി​ർ​മ്മി​ച്ച​ ​ശി​ല്പി​ ​കു​ന്നു​വി​ള​ ​എം.​മു​ര​ളി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പു​ന​ർ​നി​ർ​മ്മാ​ണം.
ശി​ല്പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​മ​ ​തി​രു​വ​ന​ന്ത​പു​രം​ ​പാ​പ്പ​നം​കോ​ട്ടെ​ ​സി​ഡ്‌​കോ​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്കി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.​ ​അ​വി​ടെ​ ​വ​ച്ചാ​യി​രി​ക്കും​ ​പു​ന​ർ​നി​ർ​മ്മാ​ണം.

പാ​ഠ​ഭാ​ഗ​ങ്ങ​ളി​ലെ​ ​മാ​റ്റം
അം​ഗീ​ക​രി​ക്കു​ന്നി​ല്ല​ :
മ​ന്ത്രി​ ​വി​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ബാ​ബ​റി​ ​മ​സ്ജി​ദും​ ​അ​യോ​ദ്ധ്യ​ ​വി​ഷ​യ​വും​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​വ​രു​ത്തി​യ​ ​മാ​റ്റം​ ​കേ​ര​ളം​ ​അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി.​ ​ യ​ഥാ​ർ​ത്ഥ​ ​ച​രി​ത്ര​വും​ ​ശാ​സ്ത്ര​വു​മാ​ണ് ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ട​ത്.
എ​ൻ.​സി.​ഇ.​ആ​ർ.​ടി,​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ദ​ഗ്ധ​ർ,​ ​അ​ദ്ധ്യാ​പ​ക​ർ,​ ​സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച് ​മാ​റ്റ​ങ്ങ​ൾ​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ക്കു​ക​യും​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ ​വി​ല​യി​രു​ത്തു​ക​യും​ ​ചെ​യ്തു.
കേ​ര​ള​ത്തി​ന്റെ​ ​സാം​സ്‌​കാ​രി​ക​ ​പാ​ര​മ്പ​ര്യം,​ ​മ​ത​നി​ര​പേ​ക്ഷ​സ​മീ​പ​നം,​ ​പു​രോ​ഗ​മ​ന​ ​ചി​ന്താ​ഗ​തി​ ​എ​ന്നി​വ​യ്ക്ക് ​അ​നു​സൃ​ത​മാ​യി​ ​വി​ദ്യാ​ഭ്യാ​സം​ ​രൂ​പ​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​എ​ൻ.​സി.​ഇ.​ആ​ർ.​ടി​ ​ഒ​ഴി​വാ​ക്കി​യ​ ​ഭാ​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ​കേ​ര​ളം​ ​സ​മാ​ന്ത​ര​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​ത​യ്യാ​റാ​ക്കി.​ഇ​ന്ത്യ​ൻ​ ​മ​ത​നി​ര​പേ​ക്ഷ​ ​സ​മൂ​ഹ​ത്തി​ന് ​ശു​ഭാ​പ്തി​ ​വി​ശ്വാ​സം​ ​പ​ക​രു​ന്ന​താ​യി​രു​ന്നു​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​ഈ​ ​ഇ​ട​പെ​ട​ലെ​ന്ന് ​മ​ന്ത്രി​ ​ചൂ​ണ്ടി​ക്കാ​ട്ടി.

Advertisement
Advertisement