ശുചിത്വപരിശോധന

Tuesday 18 June 2024 11:27 PM IST

എടപ്പാൾ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്തിലെ സ്‌കൂൾ പരിസരങ്ങളിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. വട്ടംകുളം, നെല്ലിശ്ശേരി, നടുവട്ടം, എടപ്പാൾ ഭാഗങ്ങളിലാണ് ശുചിത്വ പരിശോധന നടത്തിയത്.പഞ്ചായത്ത് ലൈസൻസ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള ഹെൽത്ത് കാർഡ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഹരിത കർമ്മ സേന കാർഡ്, പുകയില നിരോധന ബോർഡ്, പരിസര ശുചിത്വം എന്നിവ പരിശോധിച്ചു. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി. സ്‌കൂൾ പരിസരങ്ങളെ കച്ചവട സ്ഥാപനങ്ങൾ തുടർന്നും പരിശോധന നടത്തുമെന്നും ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്ഥീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ, രേഷ്മ പ്രവീൺ, കെ.ജി.നിനു എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement