പാലിയേറ്റീവ് നഴ്‌സിനെ നിയമിച്ചില്ല, ബി.ജെ.പി കിടപ്പുസമരം നടത്തി

Wednesday 19 June 2024 12:43 AM IST

മുളക്കുഴ : പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജനപ്രതിനിധികൾ മുളക്കുഴ ഗ്രാമപഞ്ചായത്ത് ഓഫീസിൽ കിടപ്പുസമരം നടത്തി. നഴ്‌സ് ഇല്ലാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും നി​യമനം നടത്താത്തത് പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണെന്ന് ബി.ജെ.പി അംഗം പ്രമോദ് കാരയ്ക്കാട് കുറ്റപ്പെടുത്തി​. ഇലക്ഷൻ നോട്ടിഫിക്കേഷൻ വരുന്നതിന് എഴ് ദിവസം മുൻപാണ് നഴ്‌സ് പിരിഞ്ഞു പോയത്. ഭരണപക്ഷ ജനപ്രതിനിധികൾ തമ്മിലുള്ള തർക്കമാണ് നിയമനം വൈകാൻ കാരണം. പാലിയേറ്റീവ് നഴ്‌സിന്റെ അഭാവത്തിൽ വലിയ ഫീസ് നൽകി പുറത്ത് നിന്നുള്ള സ്വകാര്യ ആശുപത്രി​ ജീവനക്കാരെയാണ് കിടപ്പുരോഗി പരിചരണത്തി​ന് നി​യോഗി​ച്ചി​ട്ടുള്ളത്. ജനപ്രതിനിധികളായ സ്മിത വട്ടയത്തിൽ, പി.ജി.പ്രിജിലിയ എന്നിവരും സമരത്തി​ൽ പങ്കെടുത്തു.

Advertisement
Advertisement