എൻ.എസ്.എസ് കുടുംബസംഗമം

Wednesday 19 June 2024 12:47 AM IST

അടൂർ : തോട്ടുവ ദേവിവിലാസം എൻ.എസ്.എസ് കരയോഗ കുടുംബസംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് തോട്ടുവ മുരളി അദ്ധ്യക്ഷതവഹിച്ചു. പ്ളസ് ടു വി​ജയി​കൾക്ക് താലൂക്ക് യൂണിയൻ സെക്രട്ടറി ടി​.അരവിന്ദാക്ഷൻപിള്ളയും എസ്.എസ്.എൽ.സി വിജയികൾക്ക് യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി​.രവീന്ദ്രക്കുറുപ്പും അവാർഡുകൾ നല്കി. ഭരണസമിതി അംഗം ജി.ഉണ്ണികൃഷ്ണൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മികച്ച കർഷകനെ ഭരണസമിതി അംഗം വി.ശാന്തകുമാർ ആദരിച്ചു. ഉഷാമുരളി, കെ.ഉണ്ണികൃഷ്ണപിള്ള ജി.രാമചന്ദ്രക്കുറുപ്പ്, ആർ.ജയചന്ദ്രൻ, ആർ.രവീന്ദ്രൻ നായർ, എസ്.കെ.സുകുമാരക്കുപ്പ്,പി.ഉണ്ണികൃഷ്ണൻ , ഇന്ദിരാദേവി, ടി​.ജെ.കൃഷ്ണകുമാർ, പി.മോഹനക്കുറുപ്പ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement