ഫിഫയുടെ 'തല'യായി ക്രിസ്റ്റ്യാനോ

Wednesday 19 June 2024 12:41 AM IST

സൂറിച്ച് : പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫിഫയുടെ ഇൻസ്റ്റഗ്രാം പേജിൽ 'തല' എന്ന് വിശേഷിപ്പിച്ചതോടെ ക്രിക്കറ്റിലെ 'തല" മഹേന്ദ്ര സിംഗ് ധോണിയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ സന്തോഷത്തിമിർപ്പിൽ. ' ഫിഫ വേൾഡ്കപ്പ് " എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ക്രിസ്റ്റ്യാനോയുടെ ഫോട്ടോയ്ക്ക് ഒപ്പം, ' തല, ഫോർ എ റീസൺ "എന്ന തലക്കെട്ട് നൽകിയത്. തമിഴിൽ തലവൻ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന തല എന്ന വാക്ക് ചെന്നൈ സൂപ്പർ കിംഗ്സ് നായകനായ ധോണിയാണ് കായികരംഗത്ത് ചർച്ചയാക്കിയത്.

ഇന്നലെ യൂറോകപ്പിൽ ചെക്ക് റിപ്പബ്ളിക്കിനെതിരെ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ ഇറങ്ങുന്നതിന് മുമ്പാണ് ഫിഫ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടത്.

Advertisement
Advertisement