ഇനി സൂപ്പർ എട്ടിലെ പോരാട്ടങ്ങൾ

Wednesday 19 June 2024 12:49 AM IST

ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ട്രിനിഡാഡ് : 20 ടീമുകൾ അണിനിരന്ന പ്രാഥമിക റൗണ്ടിൽ നിന്ന് ട്വന്റി-20 ലോകകപ്പ് എട്ടു ടീമുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇനി സെമി ഫൈനലിൽ ഇടം നേടുന്ന നാലു ടീമുകളെ കണ്ടെത്താൻ സൂപ്പർ എട്ട് റൗണ്ടിലെ പോരാട്ടങ്ങൾ. അഞ്ചുടീമുകളടങ്ങുന്ന നാലു ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടിൽ മത്സരിക്കാനുണ്ടായിരുന്നത്. അതിൽ 12 ടീമുകളാണ് പുറത്തുപോയത്. ശേഷിക്കുന്ന എട്ടു ടീമുകൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സൂപ്പർ എട്ടിൽ മത്സരിക്കുന്നത്. ഇന്ത്യ,ഓസ്ട്രേലിയ,ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളാണ് സൂപ്പർ എട്ടിലെ ആദ്യ ഗ്രൂപ്പുകാർ. രണ്ടാം ഗ്രൂപ്പിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസ് ,അമേരിക്ക,നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക എന്നിവർ അണിനിരക്കും. ഓരോ ടീമിനും മൂന്ന് മത്സരങ്ങളാണ് സൂപ്പർ എട്ടിലുള്ളത്.

പ്രാഥമിക റൗണ്ടോടെ അമേരിക്കയിലെ ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചു. ഇനി ഫൈനൽ ഉൾപ്പടെയുള്ള എല്ലാ മത്സരങ്ങൾക്കും വേദിയാകുന്നത് കരീബിയൻ ദ്വീപുകളാണ്. അടുത്ത ചൊവ്വാഴ്ചയാണ് സൂപ്പർ എട്ട് മത്സരങ്ങൾ അവസാനിക്കുന്നത്. ജൂൺ 27ന് ടറോബയിലും പ്രൊവിഡൻസിലുമായി സെമിഫൈനലുകൾ നടക്കും. ജൂൺ 29ന് രാത്രി എട്ടുമണിക്ക് ബ്രിഡ്ജ്ടൗണിലാണ് ഫൈനൽ.

സൂപ്പർ എട്ടിലെത്തിയവർ

ഗ്രൂപ്പ് 1

ഇന്ത്യ,ഓസ്ട്രേലിയ,ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ

ഗ്രൂപ്പ് 2

വെസ്റ്റ് ഇൻഡീസ് ,അമേരിക്ക, ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക

പുറത്തായവർ

പാ​കി​സ്ഥാ​ൻ​,കാ​നഡ ,അ​യ​ർ​ലാ​ൻ​ഡ് ,സ്കോ​ട്ട്‌​ലാ​ൻ​ഡ് ,ന​മീ​ബിയ,ഒ​മാൻ,ന്യൂ​സി​ലാ​ൻ​ഡ്,ഉ​ഗാ​ണ്ട,പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​,നെ​ത​ർ​ലാ​ൻ​ഡ്സ് നേ​പ്പാൾ ,ശ്രീ​ല​ങ്ക.

സൂപ്പർ എട്ട് ഫിക്സ്ചർ

ജൂൺ 19- 8 pm

ദക്ഷിണാഫ്രിക്ക Vs അമേരിക്ക

ജൂൺ 20 - 6 am

വെസ്റ്റ് ഇൻഡീസ് Vs ഇംഗ്ളണ്ട്

ജൂൺ 20-8pm

ഇന്ത്യ Vs അഫ്ഗാനിസ്ഥാൻ

ജൂൺ 21 -6 am'

ഓസ്ട്രേലിയ Vs ബംഗ്ളാദേശ്

ജൂൺ 21-8pm

ഇംഗ്ളണ്ട് Vs ദക്ഷിണാഫ്രിക്ക

ജൂൺ 22-6am

വെസ്റ്റ് ഇൻഡീസ് Vs അമേരിക്ക

ജൂൺ 22-8pm

ഇന്ത്യ Vs ബംഗ്ളാദേശ്

ജൂൺ 23-6am

അഫ്ഗാൻ Vs ഓസ്ട്രേലിയ

ജൂൺ 23-8pm

ഇംഗ്ളണ്ട് Vs അമേരിക്ക

ജൂൺ 24 -6am

വിൻഡീസ് Vs ദക്ഷിണാഫ്രിക്ക

ജൂൺ 24-8pm

ഇന്ത്യ Vs ഓസ്ട്രേലിയ

ജൂൺ 26-6am

അഫ്ഗാൻ Vs ബംഗ്ളാദേശ്

സെമിഫൈനൽ 1

ജൂൺ 27-6am

സെമിഫൈനൽ 2

ജൂൺ 27-8pm

ഫൈനൽ

ജൂൺ 29-8pm

പോ​യി​ന്റ് ​ടേ​ബിൾ

(​ ടീം,​ ​ക​ളി,​ജ​യം.​തോ​ൽ​വി,​ഉ​പേ​ക്ഷി​ച്ച​ത്,​ ​പോ​യി​ന്റ് ​എ​ന്ന​ ​ക്ര​മ​ത്തി​ൽ​ )

ഗ്രൂ​പ്പ് എ
ഇ​ന്ത്യ 4​-3​-0​-1​-7
അ​മേ​രി​ക്ക​ 4​-2​-1​-1​-5
പാ​കി​സ്ഥാ​ൻ​ 4-2​-2​-0​-4
കാ​നഡ 4-1​-2​-1​-3
അ​യ​ർ​ലാ​ൻ​ഡ് 4-0​-3-1​-1


ഗ്രൂ​പ്പ് ​ബി
ഓ​സ്ട്രേ​ലിയ4​-4​-0​-0​-8
ഇം​ഗ്ള​ണ്ട് 4​-2​-1​-1​-5
സ്കോ​ട്ട്‌​ലാ​ൻ​ഡ്4​-2​-1​-1​-5
ന​മീ​ബിയ 4​-1​-3​-0​-2
ഒ​മാൻ 4​-0​-4​-0​-0

ഗ്രൂ​പ്പ് ​സി
വെ​സ്റ്റ് ​ഇ​ൻ​ഡീ​സ് 4​-4-0​-0​-8
അ​ഫ്ഗാ​ൻ 4​-3​-1​-0​-6
ന്യൂ​സി​ലാ​ൻ​ഡ് 4​-2​-2​-0​-4
ഉ​ഗാ​ണ്ട 4​-1​-3​-0​-2
പാ​പ്പു​വ​ ​ന്യൂ​ ​ഗി​നി​യ​ 4​-0​-4​-0​-0

ഗ്രൂ​പ്പ് ​ഡി
ദ​ക്ഷി​ണാ​ഫ്രി​ക്ക 4-​4​-0​-0​-8
ബം​ഗ്ളാ​ദേ​ശ് 4​-3​-1​-0​-6
നെ​ത​ർ​ലാ​ൻ​ഡ്സ് 4​-1​-3​-0​-2
നേ​പ്പാൾ 4-0​-3​​-1-1

3 ടീമുകളാണ് - ഒമാൻ,പാപ്പുവ ന്യൂഗിനിയ, നേപ്പാൾ- ഒരു കളിപോലും ജയിക്കാതെ പുറത്തായത്. ഒമാനും പാപ്പുവ ന്യൂഗിനയയും എല്ലാ കളിയും തോറ്റപ്പോൾ നേപ്പാളിന് ഒരു കളി മഴയെടുത്തതിനാൽ പോയിന്റ് അക്കൗണ്ട് തുറക്കാനായി.

Advertisement
Advertisement