ഹലോ ഹലോയിൽ തളർന്ന് മൺറോത്തുരുത്തുകാർ

Wednesday 19 June 2024 1:08 AM IST

മൺറോത്തുരുത്ത്: ഹലോ ഹലോ വച്ച് തളർന്ന് മൺറോത്തുരുത്തിലെ ബി.എസ്.എൻ.എൽ മൊബൈൽ ഉപഭോക്താക്കൾ. മൊബൈലിൽ ബെല്ലടിച്ച് എടുക്കുമ്പോൾ മറുവശത്ത് നിന്ന് പറയുന്നത് കേൾക്കാൻ കഴിയില്ല. തിരികെ വിളിച്ചാലും ഇതാണ് അവസ്ഥ. ഒന്നരയാഴ്ചയായിട്ടും പരിഹാരം കാണാനായിട്ടില്ല. മൺത്തുരുത്തിലെ മറ്റ് മൊബൈൽ കണക്ഷനുകൾക്ക് ഈ പ്രശ്നമില്ല. തുരുത്തിൽ പട്ടംതുരുത്തിൽ ബി.എസ്.എൻ.എല്ലിന്റെ ടവറുണ്ട്. ഇന്റർനെറ്റും 2ജിയെ ലഭിക്കുന്നുള്ളു. ഫോണുമായി തുരുത്തിന് പുറത്തേക്ക് പോയാൽ പ്രശ്നങ്ങളില്ല. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇടപെടൽ ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് 4 ജി സേവനം ലഭ്യമാക്കുന്നതിനുള്ള അറ്റകുറ്രപ്പണികൾ ടവറുകൾ കേന്ദ്രീകരിച്ച് നടക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന്റെ കാരണമെന്നാണ് ബി.എസ്.എൻ.എൽ അധികൃതർ പറയുന്നത്.

Advertisement
Advertisement