മലയാളികൾ നിസാരമെന്ന് കരുതിയ വിളയ്ക്ക് പൊന്നുവില, വരുമാനം 20 ലക്ഷം വരെ

Wednesday 19 June 2024 1:35 PM IST

ചെറിയ തുക ചെലവഴിച്ച് മികച്ച വരുമാനം സ്വന്തമാക്കാൻ സാധിക്കുന്ന നിരവധി വിളകൾ കർഷകർ കൃഷി ചെയ്യുന്നുണ്ട്. മികച്ച ലാഭം കൃഷിയിലൂടെ സ്വന്തമാക്കാൻ കർഷകർ പലവിധത്തിലുളള എളുപ്പമാർഗങ്ങളും സ്വീകരിക്കാറുണ്ട്. അത്തരത്തിൽ കൃഷി ചെയ്ത് വിജയിച്ചവരുടെ വിശേഷങ്ങളും വാർത്തകളിൽ ഇടംപിടിക്കുന്നുണ്ട്. ബീഹാറിലെ സീതാമർഹി ജില്ലയിലെ ഒരു കർഷകന്റെ കൃഷിയും വരുമാനവുമാണ് ചർച്ചയാകുന്നത്.

സുരേന്ദ്ര സിംഗാണ് കർഷകൻ. അദ്ദേഹം വാഴകൃഷിയിലൂടെ പ്രതിമാസം 20 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയെടുക്കുന്നത്. ഇത്തരത്തിൽ വിളയിച്ചെടുക്കുന്ന വാഴക്കുലകൾക്ക് ഒരു പ്രത്യേകതയുണ്ട്. ഏഴ് മുതൽ ഒമ്പത് അടി വരെ ഉയരമുളള വാഴക്കുലകളാണ് സുരേന്ദ്ര സിംഗ് വിളയിച്ചെടുക്കുന്നത്.ഇവ വാങ്ങാനും കാണാനും കൗതുകത്തോടെ നിരവധിയാളുകളാണ് അദ്ദേഹത്തിന്റെ കൃഷിയിടത്തിലേക്കെത്തുന്നത്.

ഇവിടെ വിളയുന്ന വാഴക്കുലകൾക്ക് കർഷകനെക്കാളും ഇരട്ടി ഉയരമുണ്ടെന്നാണ് കാഴ്ചക്കാർ പറയുന്നത്. കേരളത്തിലേക്കും കൊൽക്കത്തയിലേക്കും ഹാജിപൂരിലേക്ക് വാഴതൈകൾ കയ​റ്റുമതി ചെയ്യുന്നുണ്ടെന്ന് കർഷകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ വാഴകൾക്ക് അദ്ദേഹം കലശസ്ഥാനി എന്നാണ് പേരിട്ടിരിക്കുന്നത്. ആറ് മുതൽ ഒമ്പ് അടി വരെ ഉയരത്തിൽ വാഴക്കുലകൾ വിളയുന്ന 50 ഡസനിലധികം വാഴകൾ അദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. വിശാലമായ കൃഷിയിടത്തിൽ നിരവധി തരത്തിലുളള വാഴകൾ കൃഷി ചെയ്യുന്നുണ്ട്.

ഒരു വാഴക്കുലയ്ക്ക് 1400 മുതൽ 2000 രൂപ വരെയുളള നിരക്കിലാണ് വിൽപ്പന നടത്തുന്നത്. ഒരു വാഴക്കാമ്പിന് 100 രൂപ മുതലാണ് വിൽക്കുന്നത്. അത്തരത്തിൽ പ്രതിവർഷം 20 ലക്ഷത്തിലധികം രൂപയുടെ ലാഭം അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.

Advertisement
Advertisement