അന്താരാഷ്ട്ര യോഗാദിനം

Thursday 20 June 2024 12:08 AM IST
yoga

കോഴിക്കോട്: നാഷണൽ ആയുഷ് മിഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോമിയോപ്പതി ആയുഷ്മാൻ ഭവ യൂണിറ്റും ഗവ.ഹോമിയോപ്പതി എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നാളെ അന്താരാഷ്ട്ര യോഗാദിനം ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ എട്ടിന് ഹോമിയോ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി ഗവാസ് ഉദ്ഘാടനം ചെയ്യും. യോഗ പരിശീലന കളരിയും യോഗാസന പ്രകടനവും യോഗാ ഡാൻസും എൻ.എസ്.എസ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ പോസ്റ്റർ ഡിസൈനിംഗ് മത്സരവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ. കവിത പുരുഷോത്തമൻ, അനിത ത്യാഗരാജ്, ഡോ. ജഗതീശൻ, ഡോ. മനുലാൽ, ഡോ. സഫല തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement