'ആരോഗ്യ വകുപ്പ് പരാജയം'

Wednesday 19 June 2024 6:28 PM IST

കൊച്ചി: ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ നിഷ്‌ക്രിയമാണന്നും പകർച്ചവ്യാധി പടരുന്നത് തടയുന്നതിൽ പരാജയമാണെന്നും ആർ.എസ്.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. കുടിവെള്ളത്തിലൂടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നതും മരണങ്ങൾ സംഭവിക്കുകയും ചെയ്തതിൽ വാട്ടർ അതോറിട്ടിക്കും പങ്കുണ്ട്. കളമശേരി മുനിസിപ്പൽ ജീവനക്കാർക്കും കാക്കനാട്ടെ ഫ്ളാറ്റ് സമുച്ചയത്തിലും കുടിവെള്ളത്തിൽ നിന്ന് രോഗം പടർന്നു. ആരോഗ്യ വകുപ്പ് നിഷ്‌ക്രിയത്വം തുടർന്നാൽ സമരമാരംഭിക്കുമെന്ന് ആർ.എസ്.പി ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.എ അസീസ്, ജെ. കൃഷ്ണകുമാർ, ബേബി പാറേക്കാട്ടിൽ, കെ.ടി വിമലൻ, എ.എസ് ദേവപ്രസാദ്, പി.എസ് ഉദയഭാനു, തമ്പി മത്തായി തുടങ്ങിവർ പ്രസംഗിച്ചു.

Advertisement
Advertisement