പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം പുരസ്കാരം അടൂരിന്

Thursday 20 June 2024 4:36 AM IST

 കൗമുദി ടി.വിക്ക് മൂന്ന് പുരസ്കാരങ്ങൾ

തിരുവനന്തപുരം: പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിട്ടുള്ള പൂവച്ചൽ ഖാദർ സിനിമ-ടെലിവിഷൻ ദൃശ്യമാദ്ധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അടൂർ ഗോപാലകൃഷ്ണൻ അർഹനായി.

മീഡിയാ പുരസ്കാര വിഭാഗത്തിൽ കൗമുദി ടി.വിയുടെ ഷാജഹാൻ പൂവച്ചൽ (മികച്ച ഗൾഫ് ന്യൂസ് റിപ്പോർട്ടർ)​,​വാവാ സുരേഷ് (സ്നേക്ക് മാസ്റ്റർ,​ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രോഗ്രാമിന്റെ അവതാരകൻ )​,​കിഷോർ കരമന (പ്രൊഡ്യൂസർ,​ സ്നേക്ക് മാസ്റ്റർ)​ എന്നിവർ അർഹരായി. പന്തളം സുധാകരൻ ചെയർമാനും ജോബി,​കെ.പി.ഹരികുമാർ,​സെയ്ദ് സബർമതി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

21ന് വൈകിട്ട് 5.30ന് വൈലോപിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന പുരസ്കാര വിതരണ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.ആർ.അനിൽ,​ ഡോ.എൻ.ജയരാജൻ,​ എം.വിൻസന്റ് എം.എൽ.എ,​ ജി.സ്റ്റീഫൻ എം.എൽ.എ,​ ഡി.സുരേഷ്‌കുമാർ,​ മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുക്കും.