പുതിയ പരസ്യനിയമം നി​ലവി​ൽ വന്നു

Thursday 20 June 2024 1:40 AM IST
പുതിയ പരസ്യനിയമം പ്രാബല്യത്തിൽ

കൊച്ചി​: സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പരസ്യങ്ങളുടെ പ്രസിദ്ധീകരണങ്ങളെ സംബന്ധി​ച്ച പുതിയ നിയമം നി​ലവി​ൽ വന്നു.

എല്ലാ പരസ്യങ്ങളും സ്വയം സാക്ഷ്യപ്പെടുത്തണമെന്നും പരസ്യത്തോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തൽ സർട്ടിഫിക്കറ്റ് ചേർത്ത് പ്രസാധകർക്ക് കൊടുത്തെങ്കിൽ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂവെന്നും നി​യമം വ്യക്തമാക്കുന്നു.

കെ3എ സംസ്ഥാന സമിതി സംസ്ഥാനതലത്തിലും സോൺ തലത്തിലും എല്ലാ മെമ്പർമാർക്കും
കൃത്യമായി പാലിക്കേണ്ടി​ വരുന്ന കാര്യങ്ങൾ വ്യക്തമാക്കി​ കൊടുത്തി​ട്ടുണ്ട്. പ്രായോഗിക തലത്തിൽ വരുന്ന ബുദ്ധിമുട്ടുകൾ വരും ദിവസങ്ങളിൽ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളുവെന്നും അതി​നാൽ താഴെ പറയുന്ന കാര്യങ്ങളിൽ പരസ്യദാതാക്കളും ഏജൻസികളും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കെ3എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
എല്ലാ പരസ്യങ്ങളും കുറഞ്ഞത് 4-5 ദിവസം മുൻപായി ഏജൻസിക്ക് അപ്പ്രൂവ് ചെയ്തു നൽകണം, പരസ്യത്തിലെ ഉള്ളടക്കത്തിന്റെ പൂർണ ഉത്തരവാദിത്വം പരസ്യദാതാക്കൾക്ക് ആയിരിക്കും, അവിശ്വനീയമായതും നൽകാൻ സാധിക്കാത്തതുമായ ഓഫറുകൾ പരസ്യത്തിൽ നൽകാതിരിക്കുക, പരസ്യത്തിൽ ഉൾപ്പെടുത്തിയ വസ്തുതകൾക്ക് ആധികാരികത ഉണ്ടാകുകയും രേഖകൾ എപ്പോൾ
വേണമെങ്കിലും ഹാജരാക്കുവാൻ പരസ്യദാതാക്കൾ തയ്യാറാകുകയും വേണം, ഇതിൽ നിന്ന് ഏജൻസികളെ പൂർണമായും ഒഴിവാക്കണം.
പരസ്യദാതാക്കൾക്ക് സംശയ നി​വാരണത്തി​നായി​ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ വി​ളി​ക്കാം. ഫോൺ​: 98469
85884.

Advertisement
Advertisement