എംവേഴ്‌സിറ്റി സ്‌കൂൾ ഒഫ് അലൈഡ് ഹെൽത്ത് സയൻസസ് കാമ്പസ് കൊച്ചിയിൽ

Thursday 20 June 2024 1:49 AM IST
എംവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു. ടി.ജെ വിനോദ് എം.എൽഎ, എംവേഴ്‌സിറ്റി സീനിയർ വൈസ് പ്രസിഡന്റ് ആകാശ് കൽപ്പ്, ജയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ടോം ജോസഫ് എന്നിവർ സമീപം.

കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങൾ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ എംവേഴ്‌സിറ്റി സ്‌കൂൾ ഒഫ് അലൈഡ് ഹെൽത്ത് സയൻസസിന്റെ കൊച്ചി കാമ്പസ് പ്രവർത്തനം ആരംഭിച്ചു. കലൂരിലെ കാമ്പസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ആരോഗ്യപരിചരണ രംഗത്ത് നഴ്‌സിംഗി​ൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തെ ഹെൽത്ത് കെയർ രംഗത്തും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിക്കാനാണ് അലൈഡ് ലക്ഷ്യമിടുന്നതെന്ന് ഹെബി ഈഡൻ എംപി പറഞ്ഞു.

സംസ്ഥാനത്തെ യുവജനങ്ങൾക്ക് മികച്ച പരിശീലനം നൽകി അവരുടെ നൈപുണ്യം വർദ്ധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പുറമേ എംവേഴ്‌സിറ്റി പോലുള്ള സ്വകാര്യ സംരംഭകരെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു.

മികച്ച കരിയർ കരസ്ഥമാക്കുന്നതിന് വിദ്യാർഥികളെ ആധുനികകാല നൈപുണ്യങ്ങളോടെ ശാക്തീകരിക്കുകയെന്ന ആശയത്തിൽ നിന്നാണ് എംവേഴ്‌സിറ്റി പിറന്നതെന്ന് ചടങ്ങിൽ സംസാരിച്ച എംവേഴ്‌സിറ്റി സീനിയർ വൈസ് പ്രസിഡന്റ് ആകാശ് കൽപ് വ്യക്തമാക്കി. എംവേഴ്‌സിറ്റി നൽകുന്ന പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് പഠനത്തിനിടെ തന്നെ തൊഴിൽ പരിശീലനവും ഒരു ലക്ഷം രൂപയുടെ സ്റ്റൈപ്പൻഡും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളിൽ ഒന്നായ ജെയിൻ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് എംവേഴ്‌സിറ്റിയുടെ കൊച്ചി സെന്റർ വിവിധ ബിരുദ കോഴ്‌സുകളും സർട്ടിഫിക്കറ്റ് കോഴ്‌സുകളും ലഭ്യമാക്കും.

Advertisement
Advertisement