പെൺ സെഞ്ച്വറിക്കൂട്ട്

Wednesday 19 June 2024 11:20 PM IST

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം

സ്മൃതി മാന്ഥനയ്ക്കും (136),ഹർമൻ പ്രീത് കൗറിനും (103*) സെഞ്ച്വറി

ബെംഗളുരു : സെഞ്ച്വറികൾ നേടിയ നായിക ഹർമൻപ്രീത് കൗറും(103) ഉപനായിക സ്മൃതി മാന്ഥനയും (136) ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് നാലുറൺസ് ജയം സമ്മാനിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 325 റൺസാണുയർത്തിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 321/6 വരെയേ എത്തിയുള്ളൂ

കഴിഞ്ഞ മത്സരത്തിലും സെഞ്ച്വറി നേട‌ിയിരുന്ന സ്മൃതി ഇന്നലെയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.സഹ ഓപ്പണർ ഷെഫാലി വർമ്മ(20), ഹേമലത (24) എന്നിവർ 23 ഓവറിൽ 100 റൺസിലെത്തിയപ്പോൾ മടങ്ങിയതോടെ ക്രീസിലെത്തിയ ഹർമൻ പ്രീത് സ്മൃതിക്കൊപ്പം കത്തിക്കയറുകയായിരുന്നു. മൂന്നാം വിക്കറ്റിൽ 171 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. 120 പന്തുകളിൽ 18 ഫോറുകളും രണ്ട് സിക്സുമടക്കം 136ലെത്തിയ സ്മൃതി 46-ാം ഓവറിലാണ് പുറത്തായത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്ടൻ ലോറ വോൾവാട്ടും (135*) മരിസാനേ ക്ളാപ്പും(114) സെഞ്ച്വറികൾ നേടി.

Advertisement
Advertisement