അങ്കം അഫ്ഗാനോട്

Wednesday 19 June 2024 11:27 PM IST

ലോകകപ്പ് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്നു

8 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്

ബ്രിഡ്ജ്ടൗൺ : ഐ.സി.സി ട്വന്റി-20 ലോകകപ്പിലെ ഇന്ത്യയുടെ യഥാർത്ഥ പരീക്ഷണങ്ങൾ ഇന്ന് തുടങ്ങുന്നതേയുള്ളൂ. പ്രാഥമിക റൗണ്ടിൽ മഴ കളിച്ച ഒരു മത്സരത്തിലൊഴിച്ച് എല്ലാറ്റിലും വിജയം കണ്ട ഇന്ത്യ ഇന്ന് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ അയൽവാസികളായ അഫ്ഗാനിസ്ഥാനെ നേരിടുകയാണ്. ഇന്ത്യൻ സമയം രാത്രി എട്ടുമണിമുതൽ ബ്രിഡ്ജ്ടൗണിലാണ് മത്സരം.

പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരത്തിൽ അയർലാൻഡിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ ആറു റൺസിനും തുടർന്ന് അമേരിക്കയെ ഏഴുവിക്കറ്റിനും തോൽപ്പിച്ച് എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിലേക്ക് കടന്നത്. കാനഡയ്ക്ക് എതിരായ കളിയാണ് മഴയെടുത്തത്. അഫ്ഗാനാകട്ടെ സി ഗ്രൂപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ അവസാന മത്സരത്തിൽ മാത്രമാണ് തോറ്റത്. ന്യൂസിലാൻഡിനെ അട്ടിമറിച്ച അഫ്ഗാന് ഉഗാണ്ട,പാപ്പുവ ന്യൂഗിനിയ എന്നീ ദുർബലർക്കെതിരെയും വിജയം നേടാനായി.

പ്രവചനാതീതമായ ന്യൂയോർക്കിലെ പിച്ചിൽ നിന്ന് സ്പിന്നിനെ തുണയ്ക്കുമെന്ന് കരുതുന്ന കരീബിയനിലെ പിച്ചുകളിലേക്ക് വരുമ്പോൾ ഇന്ത്യയുടെ പ്ളേയിംഗ് ഇലവനിൽ മാറ്റമുണ്ടായേക്കാം. മികച്ച ഫോമിലുള്ള ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും പേസർമാരായി തുടരുമ്പോൾ അർഷ്ദീപ്,സിറാജ് എന്നിവരിൽ ഒരാൾക്കേ ഇടംലഭിക്കാനിടയുള്ളൂ. കുൽദീപ്,ചഹൽ,ജഡേജ,അക്ഷർ പട്ടേൽ ഇവരിൽ മൂന്ന് പേർക്ക് സ്ഥാനം ലഭിച്ചേക്കാം. മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ല.

മറുവശത്ത് വിൻഡീസിൽ നിന്നേറ്റ 104 റൺസിന്റെ കനത്ത തോൽവിയിൽ ഉലഞ്ഞിരിക്കുകയാണെങ്കിലും അഫ്ഗാനെ എഴുതിത്തള്ളാനാവില്ല. ലോകോത്തര സ്പിന്നറായ റാഷിദ് ഖാൻ നയിക്കുന്ന ടീമിൽ ഗുർബാസ്,ഒമർസായ്,കരിം ജന്നത്ത്,ഗുൽബാദിൻ നയ്ബ്, മുഹമ്മദ് നബി,ഹസ്രത്തുള്ള തുടങ്ങിയ മികച്ച താരങ്ങളുണ്ട്.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : ഇ​ന്ത്യ​ ​:​ ​രോ​ഹി​ത് ​(​ക്യാ​പ്ട​ൻ)​ ,​യ​ശ്വ​സി​,​ ​വി​രാ​ട് ​,​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ്,​ ​റി​ഷ​ഭ് ​പ​ന്ത്,​ ​സ​ഞ്ജു​ ​,​ ​ഹാ​ർ​ദി​ക് ​ ,​ ​ശി​വം​ ​ദു​ബെ,​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ,​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ,​കു​ൽ​ദീ​പ് ​യാ​ദ​വ്,​യു​സ്‌​വേ​ന്ദ്ര​ ​ച​ഹ​ൽ,​ ​അ​ർ​ഷ്ദീ​പ് ​സിം​ഗ്,​ ​ജ​സ്പ്രീ​ത് ​ബും​റ,​ ​മു​ഹ​മ്മ​ദ് ​സി​റാ​ജ്.

അഫ്ഗാനിസ്ഥാൻ : റാഷിദ് ഖാൻ,റഹ്മാനുള്ള ഗുർബാസ്,ഹസ്രത്തുള്ള സസായ്,ഇബ്രാഹിം സദ്രാൻ,ഇഷാഖ്,നജീബുള്ള സദ്രാൻ,അസ്മത്തുള്ള ഒമർസായ്,കരിം ജന്നത്ത്,ഗുൽബാദിൻ നയ്ബ്, മുഹമ്മദ് നബി, ഖാരോട്ടെ,ഫരീദ് അഹമ്മദ്,ഫസൽ ഹഖ് ഫറൂഖി,നവീൻ ഉൽ ഹഖ്. നൂർ അഹമ്മദ്,മുജീബ്.

8 ട‌്വന്റി-20 മത്സരങ്ങളിലാണ് ഇന്ത്യയും അഫ്ഗാനും ഇതിന് മുമ്പ് ഏറ്റുമുട്ടിയത്. ഇതിൽ ഏഴിലും ജയിച്ചത് ഇന്ത്യ. ഒരു കളി മഴയെടുത്തു.

ട്വന്റി-20 ലോകകപ്പിൽ ഇതാദ്യമായാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്.

Advertisement
Advertisement