അനുസ്മരണവും ഗുരുവന്ദനവും

Thursday 20 June 2024 12:09 AM IST

കോന്നി : വായനദിനത്തോടനുബന്ധിച്ച് കോൺഗ്രസ് നടത്തിയ പി.എൻ.പണിക്കർ അനുസ്മരണവും ഗുരുവന്ദനവും ഡി സി സി പ്രസിഡന്റ്‌ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ റോയി, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ, റോജി എബ്രഹാം, അനിസാബു, അഡ്വ.ടി.എച്ച്.സിറാജുദ്ദീൻ, മോഹനൻ മുല്ലപ്പറമ്പിൽ, ഷിജു അറപ്പുരയിൽ, അബ്ദുൾ മുത്തലിഫ്, തോമസ് കാലായിൽ, സി.കെ.ലാലു, നിഷാഅനീഷ്, റോബിൻ കാരാവള്ളിൽ, ബാബുകാപ്പിൽ, വർഗീസ് പൂവൻപാറ, അഭിലാഷ്.വി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement