30 കിലോ കഞ്ചാവുമായി 5 യുവാക്കൾ പിടിയിൽ

Thursday 20 June 2024 12:48 AM IST

കൊല്ലം: ജില്ലയിൽ 30 കിലോ കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിൽ. നീണ്ടകര അനീഷ് ഭവനത്തിൽ കുമാർ (28), ചവറ മുകുന്ദപുരം തുരുത്തിയിൽ ഷൈബുരാജ് (35), ചവറ തോട്ടിൻ വടക്ക് വിഷ്ണു ഭവനിൽ വിഷ്ണു (26), ചവറ വൈങ്ങോലിൽ തറവാട്ടിൽ ജീവൻഷ (29), ചവറ പന്മന കാവയ്യത്ത് തെക്കതിൽ പ്രമോദ് (32) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഓച്ചിറ പൊലീസിന്റെയും പിടിയിലായത്.

ഇന്നലെ ഓച്ചിറ സ്‌കൈ ലാബ് ജംഗ്ഷന് സമീപം പ്രതികൾ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് ഡാൻസാഫ് സംഘവും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവ് പിടികൂടിയത്.

കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം ഓച്ചിറ പൊലീസ് ഇൻസ്‌പെക്ടർ അജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ തോമസ്, സുനിൽ, സന്തോഷ് എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, രാജേഷ് എന്നിവർക്കൊപ്പം എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement