കെ.എസ്.ഇ.ബിയിൽ ഒരു ഗഡു ഡി.എ കൂടി അനുവദിച്ചു

Thursday 20 June 2024 2:35 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത കൂടി അനുവദിച്ച് ഉത്തരവായി. ഇതോടെ അടുത്ത മാസം മുതൽ 19% ഡി.എ ലഭിക്കും. 2022 ജനുവരിയിൽ പ്രഖ്യാപിച്ച 3% ഡി.എ ആണ് ഇപ്പോൾ അനുവദിച്ചത്. 2024 ജനുവരിയിലെ കണക്കു പ്രകാരം 37% ഡി.എ ആണ് നൽകേണ്ടത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അനുവദിച്ചിരുന്നില്ല. സംസ്ഥാന ജീവനക്കാർക്ക് ഏപ്രിൽ മുതൽ ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച സാഹചര്യത്തിലാണ് കെ. എസ്.ഇ.ബിയിലേയും തീരുമാനം.

Advertisement
Advertisement