പരാജയം പഠിക്കാൻ കോൺഗ്രസ് സമിതി

Thursday 20 June 2024 2:41 AM IST

ന്യൂഡൽഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ നിറംമങ്ങിയ പ്രകടനം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആറ് സമിതികൾ രൂപീകരിച്ച് എ.ഐ.സി.സി. തെലങ്കാനയ്‌ക്കാനുള്ള മൂന്നംഗ സമിതിയിൽ പി.ജെ.കുര്യനും കർണാടകയ്‌ക്കായുള്ള മൂന്നംഗ സമിതിയിൽ ഹൈബി ഈഡനും അംഗമാണ്. പൃഥ്വീരാജ് ചവാൻ(മധ്യപ്രദേശ്), വീരപ്പമൊയ്‌ലി(ഛത്തീസ്ഗഡ്), അജയ് മാക്കൻ, താരിഖ് അൻവർ(ഒഡീഷ), മധുസൂതനൻ മിസ്‌ത്രി, ഗൗരവ് ഗോഗോയ്(കർണാടക) തുടങ്ങിയ നേതാക്കളെയും വിവിധ സമിതികളിൽ ഉൾപ്പെടുത്തി. ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾക്ക് പി.എൽ.പൂനിയയും രജനി പാട്ടീലും അടങ്ങിയ സമിതിയാണ്.

Advertisement
Advertisement