അധിനിവേശ സസ്യങ്ങൾ 20വർഷം കൊണ്ട് നീക്കും

Thursday 20 June 2024 2:49 AM IST

തിരുവനന്തപുരം: വനത്തിലെ ജലലഭ്യതയെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന അധിനിവേശ സസ്യങ്ങളെ 20വർഷം കൊണ്ട് ഇല്ലാതാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. 27,000 ഹെക്ടറിലെ അക്കേഷ്യ, യൂക്കാലി, മഞ്ഞക്കൊന്ന തുടങ്ങിയ സസ്യങ്ങളാവും നീക്കുക. നബാർഡ് സഹായത്തോടെ 5585.57ഹെക്ടറിലെ യൂക്കാലിയും അക്കേഷ്യയും നീക്കുന്നുണ്ട്. ഒരു ലക്ഷം ടൺ അസംസ്കൃത വസ്തുക്കൾ വനത്തിൽ നിന്ന് ശേഖരിക്കാൻ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന് അനുമതി നൽകി. മരങ്ങൾ പേപ്പർ നിർമ്മാണത്തിനുള്ള പൾപ്പാക്കി മാറ്റും. വന്യജീവികൾക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ഞാവൽ, സീതപ്പഴം, മുള എന്നിവ വച്ചുപിടിപ്പിക്കും.

Advertisement
Advertisement