അങ്കണവാടിയിൽ സ്വീകരണം

Friday 21 June 2024 1:53 AM IST

അങ്കമാലി: തുറവൂർ ചരിത്ര ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അങ്കണവാടിയിലേക്ക് പ്രവേശനം തേടുന്ന കുട്ടികൾക്ക് സ്വീകരണവും അംഗനവാടിയിൽ നിന്നും വിദ്യാലയങ്ങളിലേക്ക് പോകുന്ന കുട്ടികൾക്ക് യാത്ര അയപ്പും നടത്തി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.എം. പരമേശ്വരൻ അദ്ധ്യക്ഷനായി. തുറവൂർ ഗ്രാമീണ സഹകരണ സംഘം വൈസ് പ്രസിഡന്റ് പി.വി. ജോയി, ഗ്രന്ഥശാല സെക്രട്ടറി വി.എൻ. വിശ്വംഭരൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.പി. രാജൻ, എം.വി. മോഹനൻ, അങ്കണവാടി ടീച്ചർ ശാന്ത മോഹനൻ എന്നിവർ പ്രസംഗിച്ചു

Advertisement
Advertisement