അനിലിനും നവീനയ്ക്കും യോഗയാണ് ജീവിതം

Saturday 22 June 2024 8:29 PM IST

സി.​എ​സ്.​ഷി​ജു
പ​ള്ളു​രു​ത്തി​:​ ​പ​ള്ളൂ​രു​ത്തി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​നി​ലി​നും​ ​ഭാ​ര്യ​ ​ന​വീ​ന​യ്ക്കും​ ​യോ​ഗ​യി​ല്ലാ​തെ​ ​ഒ​രു​ ​ജീ​വി​ത​മി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​പ​തി​റ്റാ​ണ്ടാ​യി​ ​ആ​റു​വ​യ​സു​കാ​ര​ൻ​ ​മു​ത​ൽ​ ​വൃ​ദ്ധ​രാ​യ​വ​ർ​ ​വ​രെ​യു​ള്ള​വ​രെ​ ​യോ​ഗ​ ​പ​ഠി​പ്പി​ക്കു​ക​യാ​ണ് ​ദ​മ്പ​തി​ക​ൾ.​ ​മ​ട്ടാ​ഞ്ചേ​രി​ ​സ​ബ്ബ് ​ജ​യി​ൽ,​​​ ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​പ​ക​ൽ​വീ​ടു​ക​ൾ​ ​തു​ട​ങ്ങി​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​ശി​ഷ്യ​സ​മ്പ​ത്ത്.
25​ ​വ​ർ​ഷ​മാ​യി​ ​അ​നി​ൽ​കു​മാ​ർ​ ​യോ​ഗാ​ഭ്യ​സ​ ​രം​ഗ​ത്ത്.​ ​പ​ള്ളു​രു​ത്തി​ ​തു​ണ്ടി​യി​ൽ​ ​വീ​ട്ടി​ന്റെ​ ​മു​ക​ളി​ലെ​ ​അ​മൃ​ത​ ​യോ​ഗാ​ ​ക്ളാ​സി​ൽ​ ​പു​ല​ർ​ച്ചെ​ ​തു​ട​ങ്ങു​ന്ന​ ​ക്ളാ​സു​ക​ൾ​ ​രാ​ത്രി​ ​ഇ​വി​ടെ​ ​ത​ന്നെ​യാ​ണ് ​അ​വ​സാ​നി​പ്പി​ക്കു​ക.​ ​പ​ള്ളു​രു​ത്തി​ ​സ്വ​ദേ​ശി​ ​ആ​ൽ​ബി​യാ​ണ് ​അ​നി​ലി​ന്റെ​ ​ആ​ശാ​ൻ.​ ​എ​റ​ണാ​കു​ളം​ ​പ​താ​ഞ്ജ​ലി​ ​കോ​ളേ​ജ് ​ഒ​ഫ് യോഗയിൽ ​ ​ടി.​ ​മ​നോ​ജി​ന്റെ​ ​ശി​ക്ഷ​ണ​ത്തി​ൽ​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഇ​പ്പോ​ൾ​ ​ഫാ​ക്ക​ൽ​റ്റി​യാ​യി​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​ണ്.
ന​വീ​ന​യും​ ​ജീ​വി​ത​സ​ഖി​യാ​യ​തോ​ടെ​ ​കു​ടും​ബം​ ​യോ​ഗാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ത്തി​യെ​ന്നും​ ​പ​റ​യാം. ന​വീ​ന​ ​ത​മി​ഴ്നാ​ട് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്ന് ​എം.​എ​സ്.​സി​യി​ൽ​ ​യോ​ഗ​ ​ബി​രു​ദം​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​സ്കൂ​ളി​ൽ​ ​യോ​ഗ​ ​അ​ദ്ധ്യാ​പി​ക​യാ​യും​ ​ഇ​ട​ക്കൊ​ച്ചി​ ​ഗ​വ.​ ​ഹോ​മി​യോ​ ​ഡി​സ്പെ​ൻ​സ​റി​യി​ൽ​ ​യോ​ഗാ​ ​ട്രെ​യി​ന​റു​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​മ​ക്ക​ളാ​യ​ ​ബി.​എ​ച്ച് ​എം.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ അമൃതയും​ ​പ്ല​സ് ​ടൂ​ വിദ്യാർത്ഥി അനന്തുവും യോ​ഗ​യി​ൽ​ ​മി​ക​വു​ ​തെ​ളി​യി​ച്ച​വ​രാ​ണ്. യോ​ഗ​ ​എ​ന്ന​ ​ക​ല​ ​ഒ​രി​ക്ക​ലും​ ​പ​ഠി​ച്ച് ​തീ​ർ​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​താ​ൻ​ ​ഇ​പ്പോ​ഴും​ ​യോ​ഗ​ ​പ​ഠി​ക്കു​ന്ന​ ​ഒ​രു​ ​വി​ദ്യാ​ർ​ത്ഥി​യാ​ണാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​പ​ക്ഷം.

Advertisement
Advertisement