റേഷൻകടകൾ ജൂലായ് 8നും 9നും അടച്ച് സമരം

Friday 21 June 2024 4:01 AM IST

തിരുവനന്തപുരം: വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ.ടി.പി.ഡി.എസ് നിയമാവലിയിൽ വ്യാപാരികളുടെ ആവശ്യങ്ങളും അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായ് 8,9 തീയതികളിൽ മുഴുവൻ റേഷൻകടകളും അടച്ച് രാപ്പകൽ സമരത്തിന് സംയുക്ത റേഷൻ കോ -ഓർഡിനേഷൻ സമിതി തീരുമാനിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലാണ് 48 മണിക്കൂർ സമരം. റേഷൻ ഡീലേഴ്സ് അസോസയേഷൻ, കെ.എസ്.ആർ.ആർ.ഡി.എ (ഇരുവിഭാഗവും), സി.ഐ.ടി.യുവിന്റെ കെ.ആർ.ഇ.യു എന്നീ സംഘടനകൾ ചേർന്നതാണ് കോ -ഓർഡിനേഷൻ സമിതി. എം.എൽ.എ ഹോസ്റ്റലിൽ ചേർന്ന യോഗത്തിൽ കോ-ഓർഡിനേഷൻ സമിതി ചെയർമാൻ ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ജനറൽ കൺവീനർ ജോണി നെല്ലൂർ ഉൾപ്പെടെ സംസാരിച്ചു.

Advertisement
Advertisement