അങ്കണവാടി കെട്ടിട ഉദ്ഘാടനം

Friday 21 June 2024 1:14 AM IST
ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 68-ാനമ്പർ അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു

പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ എം.എൽ.എ യുടെ ആസ്തിവികസന സ്കീമിൽ ഉൾപ്പടുത്തി 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 68-ാം നമ്പർ അങ്കണവാടി കെട്ടിടം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗം പി.വി. മണി, ശ്രീജിത്ത്, ശ്രീദേവി സുരേഷ്, ദിവ്യ ഉണ്ണിക്കൃഷ്ണൻ, അങ്കണവാടി ടീച്ചർ ഷിജി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement