മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ​ർ​ ​ഡേ​വി​ഡ് ​ജോ​ൺ​സൺ കെ​ട്ടി​ട​ത്തി​ൽ​ ​നി​ന്ന് ​വീ​ണ് ​മ​രി​ച്ചു

Thursday 20 June 2024 10:35 PM IST

ബെം​ഗ​ളു​രു​:​ ​അ​പ്പാ​ർ​ട്ടു​മെ​ന്റി​ന്റെ​ ​ബാ​ൽ​ക്ക​ണി​യി​ൽ​ ​നി​ന്ന് ​വീ​ണ് ​മു​ൻ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ ​താ​രം​ ​ഡേ​വി​ഡ് ​ജോ​ൺ​സ​ൺ​ ​അ​ന്ത​രി​ച്ചു.​ 52​ ​വ​യ​സാ​യി​രു​ന്നു.​ ​ക​ർ​ണാ​ട​ക​ത്തി​ന്റെ​ ​ഓ​പ്പ​ണിം​ഗ് ​പേ​സ് ​ബൗ​ള​റാ​യി​ ​ദീ​ർ​ഘ​കാ​ലം​ക​ളി​ച്ച​ ​ജോ​ൺ​സ​ൺ​ 1996​-​ൽ​ ​ഇ​ന്ത്യ​ൻ​ ​കു​പ്പാ​യ​ത്തി​ൽ​ ​ര​ണ്ട് ​ടെ​സ്റ്റി​ലും​ ​ക​ളി​ച്ചി​ട്ടു​ണ്ട്‌.​ ​

ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രെ​ ​അ​ര​ങ്ങേ​റ്റ ​മ​ത്സ​ര​ത്തി​ൽ​ ​മ​ണി​ക്കൂ​റി​ൽ​ 157.8​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത​യി​ൽ​ ​പ​ന്തെ​റി​ഞ്ഞ​ത് ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പ​ട്ടി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഫി​റ്റ്‌​ന​സ് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​തി​വാ​യ​തോ​ടെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രെ​യു​ള്ള​ ​ടെ​സ്റ്റി​ലൂ​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക​രി​യ​ർ​ ​അ​വ​സാ​നി​ച്ചു.​ 1995​-96​ ​ര​ഞ്ജി​ ​ട്രോ​ഫി​ ​സീ​സ​ണി​ൽ​ ​കേ​ര​ള​ത്തി​നെ​തി​രേ​ ​പ​ത്ത് ​വി​ക്ക​റ്റെ​ടു​ത്ത​താ​ണ് ​മി​ക​ച്ച​ ​പ്ര​ക​ട​നം.2001​-02​ ​സീ​സ​ൺ​ ​വ​രെ​ ​ക​ർ​ണാ​ട​ക​യ്ക്കാ​യി​ ​ക​ളി​ച്ചി​രു​ന്നു.

ഭാ​ര്യ​യ്ക്കും​ ​മൂ​ന്നു​ ​കു​ട്ടി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ​ബെം​ഗ​ളു​രു​വി​ലെ​ ​അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​ഡേ​വി​ഡ് ​ജോ​ൺ​സ​ൺ​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ആ​ഴ്ച​ ​ആ​ശു​പ​ത്രി​യി​ലേ​ക്കു​ ​പോ​യ​ ​ഇ​ദ്ദേ​ഹം​ ​മൂ​ന്നു​ ​ദി​വ​സം​ ​മു​ൻ​പാ​ണ് ​ഡി​സ്ചാ​ർ​ജ് ​ചെ​യ്ത് ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​താ​ര​ത്തി​ന് ​സാ​മ്പ​ത്തി​ക​ ​പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യും​ ​വി​വ​ര​മു​ണ്ട്.

Advertisement
Advertisement