കെ.എസ്.ആർ.ടി.സിയിൽ ശമ്പളം

Friday 21 June 2024 4:45 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പ്രതിമാസ ശമ്പളം ഒറ്റത്തവണയായി നൽകാൻ സർക്കാർ സഹായം നൽകും. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഒറ്റത്തവണയായി ശമ്പളം നൽകാനുള്ള ക്രമീകരണം കെ.എസ്.ആർ.ടി.സി ഒരുക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.