പെൻഷൻ കുടിശിക ഉടനെന്ന് മന്ത്രി; പറ്റിക്കലെന്ന് പ്രതിപക്ഷം

Friday 21 June 2024 12:00 AM IST

തിരുവനന്തപുരം: ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്നു പറഞ്ഞ് വോട്ടുപിടിച്ചവർ ഉള്ളതും നൽകാതെ പാവങ്ങളെ പറ്റിക്കുന്നെന്ന് നിയമസഭയിൽ പ്രതിപക്ഷം. കുടിശിക ഉടൻ കൊടുത്തുതീർക്കുമെന്നും പറഞ്ഞതെല്ലാം പാലിക്കുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ. അടിയന്തര പ്രമേയാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഒടുവിൽ പ്രതിപക്ഷ വാക്കൗട്ട്.

സർക്കാർ പെൻഷൻ പദ്ധതികളിൽ നിന്ന് മെല്ലെ പിന്മാറുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകി പി.സി. വിഷ്‌ണുനാഥ് പറഞ്ഞു. ക്ഷേമനിധി പെൻഷൻ ഒരുവർഷമായി മുടങ്ങി. പെൻഷൻ അവകാശമല്ല, സഹായമാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. എന്നാൽ നവകേരളം, കേരളീയം തുടങ്ങിയ ധൂർത്തുകൾക്ക് പണമുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.

ഇന്ധനസെസ് രണ്ടുരൂപ വീതം പിരിച്ചിട്ടും പെൻഷൻ നൽകാതെ ജനങ്ങളെ കബളിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ നൽകിയെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ യഥാർത്ഥത്തിൽ കൊടുത്തത് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ പെൻഷനാണ്. 3 മാസത്തെ തുക കൊടുക്കാതിരിക്കാനാണ് ശ്രമം. മസ്റ്ററിംഗ് വൈകിയതിന് ആയിരക്കണക്കിന് പേർക്ക് പെൻഷൻ നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളാണ് നിങ്ങളുടെ ജില്ലാ കമ്മിറ്റികളിൽ സാധാരണക്കാരായ പ്രവർത്തകരും ചോദിക്കുന്നത്. സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ മുഖ്യമന്ത്രിയെ ഇരുത്തി ചോദിക്കുന്നതും ഇതുതന്നെ - സതീശൻ പറഞ്ഞു.

പെൻഷൻ നിർബന്ധമായും

കൊടുക്കേണ്ടതല്ല: മന്ത്രി

ഭരണഘടന പ്രകാരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നൽകേണ്ടതാണ്. നിർബന്ധമായും കൊടുക്കേണ്ടതല്ലെന്ന് മന്ത്രി ബാലഗോപാൽ പറഞ്ഞു. അഞ്ചു മാസത്തെ പെൻഷൻ കുടിശികയുണ്ട്. ജൂണിലേത് അടുത്തയാഴ്ച നൽകും. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന 96 മാസം കൊണ്ട് 109 മാസത്തെ പെൻഷൻ വിതരണം ചെയ്തു. ഇന്ത്യാമുന്നണി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കണം.

ശ്രീ​നാ​രാ​യ​ണ​ ​മാ​സാ​ച​ര​ണ​വും​ ​ധ​ർ​മ്മ​ച​ര്യാ​യ​ജ്ഞ​വും

ശി​വ​ഗി​രി​:​ ​ആ​ഗ​സ്റ്റ്‌17​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ 25​ ​(​ചി​ങ്ങം​ 1​ ​-​ ​ക​ന്നി​ 9​)​ ​വ​രെ​യു​ള​ള​ ​ശ്രീ​നാ​രാ​യ​ണ​ ​മാ​സാ​ച​ര​ണ​വും​ ​ധ​ർ​മ്മ​ച​ര്യാ​യ​ജ്ഞ​വും​ ​വി​ജ​യി​പ്പി​ക്കാ​ൻ​ ​ഗു​രു​ധ​ർ​മ്മ​പ്ര​ച​ര​ണ​ ​സ​ഭാ​പ്ര​വ​ർ​ത്ത​ക​രും​ ​മ​റ്റ് ​ഗു​രു​ദേ​വ​ ​പ്ര​സ്ഥാ​ന​ ​പ്ര​വ​ർ​ത്ത​ക​രും​ ​മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ്‌​ ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​റി​യി​ച്ചു.​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ജ​യ​ന്തി​ദി​ന​മാ​യ​ ​ആ​ഗ​സ്റ്റ്‌​ 20,​ ​മ​ഹാ​സ​മാ​ധി​ ​ദി​ന​മാ​യ​ ​സെ​പ്തം​ബ​ർ​ 21​ ​എ​ന്നി​വ​ ​ഈ​ ​കാ​ല​യ​ള​വി​ലാ​ണ്.​ ​ഗു​രു​ദേ​വ​ ​ശി​ഷ്യ​രാ​യ​ ​മ​ഹാ​ത്മാ​ക്ക​ളു​ടെ​ ​സ്മ​ര​ണ​ദി​ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഈ​ ​കാ​ല​യ​ള​വി​ൽ​ ​വ​ന്നു​ചേ​രു​ന്ന​ ​വി​ശേ​ഷ​ദി​ന​ങ്ങ​ളി​ലും​ ​ഗു​രു​ദേ​വ​ ​പ്രാ​ർ​ത്ഥ​നാ​യോ​ഗ​ങ്ങ​ൾ,​ ​ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ ​പ​രി​പാ​ടി​ക​ൾ,​ ​സെ​മി​നാ​റു​ക​ൾ,​ ​ച​ർ​ച്ചാ​യോ​ഗ​ങ്ങ​ൾ​ ​ഇ​വ​ ​സം​ഘ​ടി​പ്പി​ച്ച് ​ശ്രീ​നാ​രാ​യ​ണ​ ​മാ​സാ​ച​ര​ണ​വും​ ​ധ​ർ​മ്മ​ച​ര്യാ​യ​ജ്ഞ​വും​ ​വി​ജ​യ​മാ​ക്കാ​ൻ​ ​ഏ​വ​രും​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​സ്വാ​മി​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

നീ​​​റ്റ്,​​​ ​​​നെ​​​റ്റ് ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​ ​​​ത​​​ക​​​ർ​​​ന്നു​​​:​​​എ​​​ഫ്.​​​യു.​​​ടി.എ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​നീ​​​റ്റ്,​​​ ​​​നെ​​​റ്റ് ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​ ​​​വി​​​ശ്വാ​​​സ്യ​​​ത​​​ ​​​ത​​​ക​​​ർ​​​ന്നെ​​​ന്ന് ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ​​​ ​​​ഒ​​​ഫ് ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ ​​​ടീ​​​ച്ചേ​​​ഴ്സ് ​​​അ​​​സോ​​​സി​​​യേ​​​ഷ​​​ൻ​​​സ് ​​​(​​​എ​​​ഫ്.​​​യു.​​​ടി.​​​എ​​​)​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​ന​​​ട​​​ത്തി​​​പ്പി​​​ൽ​​​ ​​​ഗു​​​രു​​​ത​​​ര​​​വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി​​​ട്ടും​​​ ​​​ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ​​​ ​​​ഇ​​​ട​​​പെ​​​ട​​​ലി​​​ന് ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല.​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളു​​​ടെ​​​ ​​​ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​കു​​​ന്ന​​​ ​​​തൃ​​​പ്തി​​​ക​​​ര​​​മാ​​​യ​​​ ​​​വി​​​ശ​​​ദീ​​​ക​​​ര​​​ണം​​​ ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​കേ​​​ന്ദ്ര​​​ത്തി​​​നും​​​ ​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ​​​എ​​​ഫ്.​​​യു.​​​ടി.​​​എ​​​ ​​​ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​ഡോ.​​​എ​​​സ്.​​​ന​​​സീ​​​ബും​​​ ​​​പ്ര​​​സി​​​ഡ​​​ന്റ് ​​​പ്രൊ​​​ഫ.​​​ച​​​ക്ര​​​പാ​​​ണി​​​യും​​​ ​​​പ​​​റ​​​ഞ്ഞു.

പി.​ജി​ ​പ്ര​വേ​ശ​ന​ത്തി​ന് പൊ​തു​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്ര​വേ​ശ​ന​ത്തി​ന് ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​യു.​ജി.​സി​ ​തീ​രു​മാ​നം.​ ​ഇ​തോ​ടെ,​ ​ഏ​തു​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദ​മു​ള്ള​വ​ർ​ക്കും​ ​ആ​ ​വി​ഷ​യ​ത്തി​ൽ​ ​മാ​ത്ര​മൊ​തു​ങ്ങാ​തെ​ ​ഇ​ഷ്ട​മു​ള്ള​ ​വി​ഷ​യ​ത്തി​ൽ​ ​പി.​ജി.​ക്കു​ ​ചേ​രാ​നാ​വും.​ ​ദേ​ശീ​യ​ത​ല​ത്തി​ലോ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ത​ല​ത്തി​ലോ​ ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​പാ​സാ​യാ​ൽ​ ​മ​തി. നി​ല​വി​ൽ​ ​പ​ല​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളും​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും​ ​പൊ​തു​സ്വ​ഭാ​വ​ത്തി​ലു​ള്ള​ത​ല്ല.​ ​യു.​ജി.​സി​യു​ടെ​ ​പു​തി​യ​ ​മാ​ർ​ഗ​രേ​ഖ​ ​വ​രു​ന്ന​തോ​ടെ​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളും​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ന​ട​പ്പാ​ക്കേ​ണ്ടി​വ​രും.​ ​പി.​ജി.​ ​പ​ഠ​നം​ ​ര​ണ്ടു​വ​ർ​ഷ​മാ​യി​ ​തു​ട​രു​മെ​ങ്കി​ലും​ ​ഒ​രു​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ ​വി​ദ്യാ​ർ​ഥി​ക്ക് ​പി.​ജി.​ ​ഡി​പ്ലോ​മ​ ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​പു​തി​യ​ ​യു.​ജി.​സി.​ ​മാ​ർ​ഗ​രേ​ഖ.​ ​നാ​ലു​ ​വ​ർ​ഷ​ ​ഓ​ണേ​ഴ്‌​സ് ​നേ​ടു​ന്ന​വ​ർ​ ​ഒ​രു​ ​വ​ർ​ഷം​ ​പി.​ജി.​ ​പ​ഠി​ച്ചാ​ൽ​ ​മ​തി.