അജിത്കുമാർ കെ.കെ  ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ

Friday 21 June 2024 12:47 AM IST

കൊച്ചി: ധനലക്ഷ്‌മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സി‌ക്യൂട്ടീവ് ഓഫീസറുമായി അജിത്കുമാർ കെ. കെ ചുമതലയേറ്റു. മൂന്ന് വർഷത്തേക്കാണ് നിയമനം . ബാങ്കിംഗ് രംഗത്ത് 36 വർഷത്തെ അനുഭവ സമ്പത്തുള്ള അജിത് കുമാർ ഫെഡറൽ ബാങ്കിൽ ക്രെഡിറ്റ്, ബിസിനസ്, ബ്രാഞ്ച് ബാങ്കിംഗ് എന്നീ മേഖലകളിൽ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായാണ് വിരമിച്ചത്.

ഫെഡറൽ ബാങ്കിന്റെ ഉപ കമ്പനിയായ ഫെഡറൽ ഓപ്പറേഷൻസ് ആൻഡ് സർവീസസ് ലിമിറ്റഡിന്റെ ഡയറക്ടറായിരുന്നു. ഇക്കണോമിക് ടൈംസ് ഹ്യൂമൻ ക്യാപിറ്റൽ ഗോൾഡൻ അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള കാർഷിക സർവകലാശാലയിൽ നിന്ന് ബിരുദവും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്.

Advertisement
Advertisement