'ഇലക്ട്ര 24' മ്യൂസിക്കൽ കണ്ടെസ്റ്റ്

Friday 21 June 2024 12:00 AM IST

തിരുവനന്തപുരം: വിദ്യാഭ്യാസ, കലാ, കായിക മേഖലകളിലെ മാറിവരുന്ന അഭിരുചികളും പുതിയ അവസരങ്ങളും സംബന്ധിച്ച് യുവജനങ്ങൾക്ക് അറിവ് പകരാൻ ഗ്രീൻലൈൻ എഡ്യൂക്കേഷൻ കൺസൾട്ടന്റ് 'ഇലക്ട്ര 24" മ്യൂസിക്കൽ കണ്ടെസ്റ്റ് സംഘടിപ്പിക്കും. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻലൈൻ കൺസൾട്ടന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള യുവാക്കൾക്ക് അവസരങ്ങൾ ലഭിക്കാൻ പരിപാടി സഹായിക്കും. 'ഇലക്ട്ര 24" വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്നുലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷവും മൂന്നാം സമ്മാനമായി ഒരുലക്ഷവും നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9778415454 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ഗ്രീൻലൈൻ കൺസൾട്ടൻസി എന്ന ഇൻസ്റ്റഗ്രാം പേജുവഴി രജിസ്റ്റർ ചെയ്യുകയോ വേണം.

നെ​ല്ലി​ന്റെ​ ​താ​ങ്ങു​വി​ല:
പ​തി​വ് ​'​വെ​ട്ട്'​ ​ഇ​നി​യി​ല്ല
​ ​കേ​ന്ദ്രം​ ​കൂ​ട്ടു​ന്ന​ ​തു​ക​ ​ഇ​വി​ടെ​ ​കു​റ​യ്ക്കി​ല്ല

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​നെ​ല്ലി​ന്റെ​ ​താ​ങ്ങു​വി​ല​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​കൂ​ട്ടു​മ്പോ​ൾ​ ​അ​തി​ന് ​തു​ല്യ​മാ​യ​ ​തു​ക​ ​സം​സ്ഥാ​ന​ ​വി​ഹി​ത​ത്തി​ൽ​ ​നി​ന്ന് ​കു​റ​യ്ക്കു​ന്ന​ ​രീ​തി​ ​സ​ർ​ക്കാ​ർ​ ​ഇ​നി​ ​സ്വീ​ക​രി​ക്കി​ല്ല.​ ​അ​തേ​ ​തു​ക​ത​ന്നെ​ ​ന​ൽ​കാ​ൻ​ ​ഭ​ക്ഷ്യ​വ​കു​പ്പ് ​തീ​രു​മാ​നം.​ ​ഇ​ക്കാ​ര്യം​ ​സം​ഭ​ര​ണ​ ​ഏ​ജ​ൻ​സി​യാ​യ​ ​സ​പ്ലൈ​കോ​യു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യും.​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​ലി​യ​ ​തി​രി​ച്ച​ടി​യു​ണ്ടാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ർ​ഷ​ക​രെ​ ​കൂ​ടി​ ​പി​ണ​ക്കാ​തി​രി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​നീ​ക്കം.

നി​ല​വി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ഒ​രു​ ​കി​ലോ​യ്ക്ക് ​ന​ൽ​കു​ന്ന​ത് 28.20​ ​രൂ​പ.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​താ​ങ്ങു​വി​ല​ ​കി​ലോ​ഗ്രാ​മി​ന് 1.17​ ​രൂ​പ​ ​കേ​ന്ദ്രം​ ​വ​ർ​ദ്ധി​പ്പി​ച്ച​തോ​ടെ​ 29.37​ ​രൂ​പ​യാ​യി.​ ​മു​മ്പ് ​മൂ​ന്നു​ത​വ​ണ​ ​കേ​ന്ദ്ര​ ​വി​ഹി​തം​ ​വ​‌​ർ​ദ്ധി​പ്പി​ച്ച​പ്പോ​ഴും​ ​അ​തി​ന് ​തു​ല്യ​മാ​യ​ ​തു​ക​ ​സം​സ്ഥാ​നം​ ​കു​റ​ച്ചി​രു​ന്നു.​ ​അ​തോ​ടെ​ ​വ​ർ​ദ്ധ​ന​വി​ന്റെ​ ​ആ​നു​കൂ​ല്യം​ ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ച്ചി​ല്ല.​ ​ഇ​നി​മു​ത​ൽ​ ​അ​ത്ത​രം​ ​കു​റ​വ് ​വ​രു​ത്തേ​ണ്ടെ​ന്നാ​ണ് ​തീ​രു​മാ​നം.

ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​ക​ഴി​ഞ്ഞ​ ​ഒ​ക്ടോ​ബ​റി​ൽ​ ​കേ​ന്ദ്രം​ 1.43​ ​രൂ​പ​ ​കൂ​ട്ടി​യ​പ്പോ​ൾ​ ​അ​തേ​ ​തു​ക​ ​ഇ​വി​ടെ​ ​കു​റ​ച്ചി​രു​ന്നു.​ ​അ​തോ​ടെ​ 10​ ​ക്വി​ന്റ​ൽ​ ​നെ​ല്ല് ​ന​ൽ​കു​ന്ന​ ​ക​‌​ർ​ഷ​ക​ന് ​ന​ഷ്ട​മാ​യ​ത് 1,430​ ​രൂ​പ.​ ​വ​ളം,​ ​കൂ​ലി,​ ​ട്രാ​ക്ട​ർ​ ​വാ​ട​ക​യി​ന​ത്തി​ൽ​ ​ചെ​ല​വ് ​വ​ർ​ദ്ധി​ക്കു​മ്പോ​ഴാ​ണ് ​ഈ​ ​ന​ഷ്ട​വും​ ​കൂ​ടി​ ​സ​ഹി​ക്കേ​ണ്ടി​വ​ന്ന​ത്.​ ​കേ​ന്ദ്രം​ ​വ​‌​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​താ​ങ്ങു​വി​ല​ ​ന​ൽ​കി​യ​ ​ച​രി​ത്രം​ ​സം​സ്ഥാ​ന​ത്തി​നു​ണ്ട്.​ 2015​-16​ൽ​ ​കേ​ന്ദ്രം​ 50​ ​പൈ​സ​ ​വ​ർ​ദ്ധി​പ്പി​ച്ച​പ്പോ​ൾ​ ​കേ​ര​ളം​ ​ര​ണ്ടു​ ​രൂ​പ​ ​കൂ​ട്ടി​യി​രു​ന്നു.


നെ​ല്ല് ​വി​ല​ 2015​ ​മു​തൽ
(​വ​ർ​ഷം,​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന​ ​വി​ഹി​തം,
ആ​കെ​ ​ക്ര​മ​ത്തി​ൽ,​ ​കി​ലോ​യ്ക്ക്)
2015​-16​:​ 14.10,​ 7.40,​ 21.50​ ​രൂപ
2016​-17​:​ 14.70,​ 7.80,​ 22.50
2017​-18​:​ 15.50,​ 7.80,​ 23.30
2018​-19​:​ 17.50,​ 7.80,​ 25.30
2019​-20​:​ 18.15,​ 8.80,​ 26.95
2020​-21​:​ 18.68,​ 8.80,​ 27.48
2021​-22​:​ 19.40,​ 8.60,​ 28.00
2022​-23​:​ 20.40,​ 7.80,​ 28.20
2023​-24​:​ 21.83,​ 6.37,​ 28.20
2024​ ​ജൂ​ൺ​:​ 23.00,​ 6.27,​ 29.37

'​'​കേ​ന്ദ്രം​ ​വ​ർ​ദ്ധി​പ്പി​ച്ച​തു​പോ​ലെ​ ​സം​സ്ഥാ​ന​വും​ ​വി​ഹി​തം​ ​വ​ർ​ദ്ധി​പ്പി​ച്ചാ​ലേ​ ​ക​ർ​ഷ​ക​ർ​ക്ക് ​ആ​ശ്വാ​സ​മാ​കൂ.
-​മു​ത​ലാ​ന്തോ​ട് ​മ​ണി,
പ്ര​സി​ഡ​ന്റ്,​ ​ദേ​ശീ​യ​ ​ക​ർ​ഷക
സ​മാ​ജം,​ ​പാ​ല​ക്കാ​ട്

Advertisement
Advertisement