'പഠനമിത്രം' പദ്ധതിക്ക് തുടക്കം

Friday 21 June 2024 12:58 AM IST

കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കുന്ന 'പഠനമിത്രം' പദ്ധതിക്ക് തുടക്കമായി. കൂട്ടുകാർക്കായി കുട്ടികൾ ശേഖരിച്ച ബാഗും പുസ്തകവും പഠനോപകരണങ്ങളും സ്വീകരിച്ചാണ് പുതിയ സ്നേഹ സൗഹൃദ മാതൃകയ്ക്ക് തുടക്കം കുറിച്ചത്. ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എൻ.ദേവിദാസ് പട്ടത്താനം സ്‌കൂളിൽ നിർവഹിച്ചു. കുട്ടികൾ തന്നെ കൂടെയുള്ളവരെ സഹായിക്കുന്നതിന് മുൻകൈയെടുക്കുന്നത് അനുകരണീയ മാതൃകയാണെന്ന് കളക്ടർ പറഞ്ഞു. വരും ദിവസങ്ങളിൽ ശിശുക്ഷേമസമിതി നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ് അറിയിച്ചു. ഫോൺ: 9447571111, 9447719520. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഷീബ ആന്റണി അദ്ധ്യക്ഷയായി.

Advertisement
Advertisement