സ്റ്റേഷനുകൾ വഴി അനാവശ്യ വിവര ശേഖരണം വേണ്ട

Friday 21 June 2024 3:02 AM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളെ ഉപയോഗിച്ചുള്ള അനാവശ്യ വിവര ശേഖരണം തടഞ്ഞ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്കുമാർ. കത്താത്ത തെരുവു വിളക്കുകളുടെ വിവരങ്ങൾ വരെ പൊലീസ് ശേഖരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകണമെന്ന നിർദ്ദേശം വിവാദമായതിനെത്തുടർന്നാണിത്.

ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോയിൽ വിവരങ്ങളുണ്ടായിരിക്കെയാണ് സ്റ്റേഷനുകളോട് വിവരം തേടുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണമടക്കം വിവരങ്ങൾ ക്രൈം റെക്കാർഡ്സ് ബ്യൂറോയിൽ സൂക്ഷിക്കണം. ഉന്നത ഉദ്യോഗസ്ഥർ വിവരം തേടുമ്പോൾ ക്രൈം റെക്കാർഡ്സ് ബ്യൂറോ സ്റ്റേഷനുകളിലേക്ക് വിവര ക്രോഡീകരണത്തിന് അയയ്ക്കുന്നു. പല സ്റ്റേഷനുകളിലും ആവർത്തിച്ച് വിവരശേഖരണം നടത്തേണ്ട സ്ഥിതിയാണ്. ഇത് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കൂട്ടന്ന പാഴ്‌വേലയാണ്. സ്‌റ്റേഷനുകളിൽ ക്രമസമാധാനപാലനത്തിന് പോലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തിലാണ് വിവരശേഖരണത്തിന്റെ പേരിലുള്ള ഇരട്ടിപ്പണി. ജില്ലാ പൊലീസ് മേധാവിമാർക്കും അസി. കമ്മിഷണർമാർക്കുമാണ് എ.ഡി.ജി.പി നിർദേശം നൽകിയത്.

Advertisement
Advertisement