പി.എൻ. പണിക്കർ അനുസ്‌മരണം

Friday 21 June 2024 8:17 PM IST

കുമ്പളം: ഗ്രാമീണ ഗ്രന്ഥശാല വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പി.എൻ പണിക്കർ അനുസ്മരണം ഇടക്കൊച്ചി ആവില കോളേജ് ഒഫ് എഡ്യൂക്കേഷൻ റിട്ടയേർഡ് പ്രിൻസിപ്പൽ ടി.പി. ആന്റണി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ് ഗിരിജാദേവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സിബി ജോബി, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം വി.ആർ. മുരുകേശൻ, രാഘവപണിക്കർ മെമ്മോറിയൽ ഹൈസ്‌കൂൾ അദ്ധ്യാപിക ടി.ബി. രാധിക, ഗ്രന്ഥശാലാ ബാലവേദി ജോയിന്റ് സെക്രട്ടറി എസ്. ആരാധ്യ, ഗ്രന്ഥശാലാ സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, കമ്മിറ്റി അംഗം കെ. തസ്‌നീം എന്നിവർ സംസാരിച്ചു.

Advertisement
Advertisement