പൂക്കൃഷിക്ക് തുടക്കം

Friday 21 June 2024 8:20 PM IST

കൂത്താട്ടുകുളം: ഓണത്തിന് ഒരു വട്ടി പൂവിനായി
കൂത്താട്ടുകുളം കണിയാലിപ്പടിയിൽ പൂക്കൃഷി ആരംഭിച്ചു. കണിയാലിപ്പടി റെസിഡന്റ്സ് അസോസിയേഷനിലെ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അമ്പത് സെന്റോളം സ്ഥലത്താണ് കൃഷി. കൃഷിക്കാവശ്യമായ ചെണ്ടുമല്ലി, ജമന്തി ഉൾപ്പെടെയുള്ള തൈകൾ ആലപ്പുഴ ജില്ലയിൽ നിന്നാണ് എത്തിച്ചത്. നഗരസഭാദ്ധ്യക്ഷ വിജയ ശിവൻ പൂക്കൃഷി ഉദ്ഘാടനം ചെയ്തു. എം.കെ. രത്നാകരൻ അദ്ധ്യക്ഷനായി. ഷാജി ജോർജ് , ജിജി കെ. ബിനോയ്, ബിന്ദു സാജു, നിഷാ സിജി, സിന്ധു പ്രസാദ്, വാഴ്സൺ തോമസ്, സെബാസ്റ്റ്യൻ പോൾ, ജോയ് എബ്രഹാം, പി.എ. വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement