പത്രപ്രവർത്തക പെൻഷൻ ജൂലായ് മുതൽ 11000

Saturday 22 June 2024 4:55 AM IST

തിരുവനന്തപുരം : ജൂലായ് മുതൽ പത്രപ്രവർത്തക പെൻഷൻ 11000 രൂപയായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

ഇതിനായി 79.81 ലക്ഷം രൂപ അനുവദിച്ചു. 2020-21 ൽ 1000 രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും 500 രൂപയുടെ വർദ്ധനയാണ് വരുത്തിയിരുന്നത്. നിലവിൽ 676 പേർക്ക് പൂർണതോതിലുള്ള പെൻഷനും 28 പേർക്ക് 50 ശതമാനം പെൻഷനും നൽകുന്നുണ്ട്.

Advertisement
Advertisement