യോഗം ചേർന്നു

Saturday 22 June 2024 12:59 AM IST

നെന്മാറ: മേഖലയിലെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച വില്ലേജ്തല ജനകീയ സമിതികളുടെ യോഗം വീണ്ടും ചേർന്നു. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിനുശേഷം ജനകീയ സമിതികൾ യോഗം ചേർന്നിരുന്നില്ല. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് യോഗം ചേരാറുള്ളത്. ജനപ്രതിനിധികളും, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും, വില്ലേജ് താലൂക്ക് തല ഉദ്യോഗസ്ഥരും ചേർന്നതാണ് വില്ലേജ് തല ജനകീയ സമിതി. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ, ഡിജിറ്റൽ റീ സർവ്വേ നടപടിക്രമങ്ങൾ, പട്ടയ അദാലത്ത് പ്രശ്നങ്ങൾ, വില്ലേജിലെ പൊതുവായ വിഷയങ്ങൾ എന്നിവയെ ഉൾപ്പെട്ട അജണ്ട അംഗങ്ങൾ ചർച്ച ചെയ്ത് മേലധികാരികൾക്ക് നിർദ്ദേശങ്ങൾ കൈമാറി.

Advertisement
Advertisement