കൗമുദി ടി.വിക്കുള്ള പൂവച്ചൽ ഖാദർ ടെലിവിഷൻ ദൃശ്യമാദ്ധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു

Saturday 22 June 2024 4:49 AM IST

തിരുവനന്തപുരം: പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിട്ടുള്ള പൂവച്ചൽ ഖാദർ സിനിമ-ടെലിവിഷൻ ദൃശ്യമാദ്ധ്യമ പുരസ്കാരങ്ങൾ വൈലോപിള്ളി സംസ്കൃതി ഭവനിൽ നടന്ന പുരസ്കാര വിതരണ സമ്മേളനത്തിൽ വിതരണം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം അടൂർ ഗോപാലകൃഷ്ണന് ഡോ.എൻ.ജയരാജൻ സമ്മാനിച്ചു. നല്ലൊരു കവിക്കു മാത്രമേ നല്ല ഗാനങ്ങൾ രചിക്കാൻ സാധിക്കു. അത്തരമൊരു കവിയായിരുന്നു പൂവച്ചൽ ഖാദർ എന്ന് അദ്ദേഹം മറുപടി പ്രസംഗത്തിൽ പറഞ്ഞു. മീഡിയാ പുരസ്കാര വിഭാഗത്തിൽ കൗമുദി ടി.വിയുടെ ഷാജഹാൻ പൂവച്ചൽ (മികച്ച ഗൾഫ് ന്യൂസ് റിപ്പോർട്ടർ)​,​വാവാ സുരേഷ് (സ്നേക്ക് മാസ്റ്റർ,​ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രോഗ്രാമിന്റെ അവതാരകൻ )​,​കിഷോർ കരമന (പ്രൊഡ്യൂസർ,​ സ്നേക്ക് മാസ്റ്റർ)​,​അശ്വതി നായർ(ബസ്റ്റ് കോമടി ഹിറോയിൻ ഇൻ സിറ്റ്കോൺ,​ലേഡീസ് റൂം)​ എന്നിവർക്കുള്ള പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്ക്കാരം വിതരണം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ എം.ആർ.തമ്പാൻ,അഡ്വ.സ്റ്റീഫൻ.എം.എൽ.എ, നടൻ ഷൈജു കുറുപ്പ്, വിളപ്പിൽ രാധാകൃഷ്ണൻ,മുരുകൻ കാട്ടക്കട പൂവച്ചൽ സുധീർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement