അവയവക്കടത്ത് ; 2 പരാതി ലഭിച്ചു

Saturday 22 June 2024 12:00 AM IST

തിരുവനന്തപുരം: അവയവക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.എറണാകുളത്തെ ആശുപത്രിക്ക് അവയവക്കടത്തുമായി ബന്ധമുണ്ടെന്ന മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടന്നുവെന്ന പരാതിയുമാണിത്.

ആദ്യകേസ് നെടുമ്പാശേരി പൊലീസിന്റെയും രണ്ടാമത്തേത് പൂജപ്പുര പൊലീസിന്റെയും അന്വേഷണത്തിലാണ്.നെടുമ്പാശേരി കേസിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. മുഖ്യസൂത്രധാരനായ മധു ജയകുമാർ എന്നയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോൾ മുഖേന നടപടി സ്വീകരിച്ചിട്ടുണ്ട്.

സാക്ഷ്യപത്രം

ഒഴിവാക്കും

അവയവദാനത്തിൽ ദാതാവിന്റേയും സ്വീകർത്താവിന്റേയും വിവരങ്ങൾ ജനപ്രതിനിധി സാക്ഷ്യപ്പെടുത്തുന്നത് ഒഴിവാക്കി പകരം സംവിധാനമേർപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. അവയവ സ്വീകർത്താവിന് ഏകീകൃത തിരിച്ചറിയൽ രേഖ പരിഗണനയിലാണ്.അവയവദാനത്തിൽ പണമിടപാടോ ഇടനിലക്കാരെയോ കണ്ടെത്തിയാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുന്ന തരത്തിൽ നിയമനടപടി സ്വീകരിക്കും.

സംസ്ഥാനത്ത് 49 അംഗീകൃത അവയവമാറ്റ ശസ്ത്രക്രിയ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളിൽ കെ- സോട്ടോ ഓഡിറ്റ് നടത്തുന്നുണ്ട്. അവയവത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കെ മരണമടയുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് തിരികെ നൽകുന്നത് പരിഗണനയിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിൽ സംസ്ഥാനത്തെ മരണനാന്തര അവയവദാനം പത്തു ശതമാനത്തിൽ താഴെയാണ്.

റേ​ഷ​ൻ​ക​ട​ ​ലൈ​സ​ൻ​സി​ൽ​ ​സം​വ​ര​ണം​ ​ഉ​റ​പ്പാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ക​ട​ ​ലൈ​സ​ൻ​സ് ​അ​നു​വ​ദി​ക്കു​മ്പോ​ൾ​ ​സം​വ​ര​ണം​ ​ഉ​റ​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​പ​ട്ടി​ക​ജാ​തി​-​ 8​%,​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​-2​%,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​-5​%,​ ​വ​നി​ത​ക​ൾ​-20​%​ ​എ​ന്നി​ങ്ങ​നെ​ ​പു​തി​യ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കു​മ്പോ​ൾ​ ​സം​വ​ര​ണം​ ​ഉ​റ​പ്പാ​ക്കും.​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ൽ​ ​പ​ട്ടി​ക​ജാ​തി​-4​%,​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​-1​%,​ ​ഭി​ന്ന​ശേ​ഷി​-4​%,​ ​വ​നി​ത​-12​%​ ​സം​വ​ര​ണം​ ​ഇ​നി​യും​ ​ഉ​റ​പ്പാ​ക്കാ​നു​ണ്ടെ​ന്നും​ ​കെ.​ശാ​ന്ത​കു​മാ​രി​യു​ടെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

4.​ 60ല​ക്ഷം​ ​പു​തി​യ​ ​റേ​ഷ​ൻ​ ​കാ​ർ​ഡു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്ന​ശേ​ഷം​ 460956​ ​പു​തി​യ​ ​റേ​ഷ​ൻ​ ​കാ​ർ​ഡു​ക​ൾ​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ 104237​ ​കാ​ർ​ഡു​ക​ൾ​ ​മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ലും​ 348927​ ​എ​ണ്ണം​ ​പൊ​തു​വി​ഭാ​ഗം​ ​സ​ബ്സി​ഡി​ ​ഇ​ന​ത്തി​ലും​ 7792​ ​എ​ണ്ണം​ ​നോ​ൺ​ ​സ​ബ്സി​ഡി​ ​പൊ​തു​വി​ഭാ​ഗ​ത്തി​ലു​മാ​ണ്.​ 422215​ ​കാ​ർ​ഡു​ക​ൾ​ ​ത​രം​മാ​റ്റി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഇ​തി​ൽ​ 42905​ ​കാ​ർ​ഡു​ക​ൾ​ ​എ.​എ.​വൈ​ ​വി​ഭാ​ഗ​ത്തി​ലും​ 379310​ ​കാ​ർ​ഡു​ക​ൾ​ ​മു​ൻ​ഗ​ണ​നാ​ ​വി​ഭാ​ഗ​ത്തി​ലു​മാ​ണ്.​ 19817​ ​കാ​ർ​ഡു​ക​ൾ​ ​മു​ൻ​ഗ​ണ​ന​യി​ലേ​ക്ക് ​മാ​റ്റാ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.
സ​പ്ളൈ​കോ
വി​റ്രു​വ​ര​വി​ൽ​ ​ഇ​ടി​വ്
സ​പ്ളൈ​കോ​ ​വ​ഴി​ ​സ​ബ്സി​ഡി​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​റ്റു​വ​ര​വി​ൽ​ ​മു​ൻ​വ​ർ​ഷ​ത്തി​ൽ​ ​നി​ന്ന് 361.94​ ​കോ​ടി​യു​ടെ​ ​ഇ​ടി​വ് ​വ​ന്നു.
2023​-24​ ​വ​ർ​ഷ​ത്തി​ൽ​ ​സ​ബ്സി​ഡി​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​റ്റു​വ​ര​വ് 479.29​ ​കോ​ടി​യാ​യി​രു​ന്നു.​ 2022​-23​ ​ൽ​ ​ഇ​ത് 841.23​ ​കോ​ടി​യും​ 2021​-22​ ​ൽ​ 526.16​ ​കോ​ടി​യു​മാ​യി​രു​ന്നു.​ 2023​-24​ ​ൽ​ ​സ​ബ്സി​ഡി​യി​ലൂ​ടെ​ 346.534​ ​കോ​ടി​യു​ടെ​ ​ആ​നു​കൂ​ല്യം​ ​ജ​ന​ങ്ങ​ൾ​ക്ക് ​ല​ഭ്യ​മാ​യി.​ 2022​-23​ ​ൽ​ ​ഇ​ത് 585.97​ ​കോ​ടി​യും​ 2021​-22​ ​ൽ​ 270.68​ ​കോ​ടി​യു​മാ​യി​രു​ന്നെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​പ​റ​ഞ്ഞു.

Advertisement
Advertisement