ടൂറിസം ഇൻഡസ്ട്രി കണക്ട് സംവിധാനം വരും: മന്ത്രി

Saturday 22 June 2024 12:00 AM IST

തിരുവനന്തപുരം: ടൂറിസം മേഖലയിലെ മാറ്റങ്ങൾ പരിചയപ്പെടുത്താൻ ജില്ലാ,സംസ്ഥാന തലങ്ങളിൽ ഇൻഡസ്ട്രി കണക്ട് എന്ന സ്ഥിരസംവിധാനമൊരുക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കാൻ ഇതിലൂടെയാകും.

ടൂറിസം സംരംഭകരുൾപ്പെടെ പങ്കെടുത്ത ഉപദേശകസമിതി, സ്റ്റേക്ക്ഹോള്‍ഡേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡുകൾ ഏർപ്പെടുത്തും. കേരള ടൂറിസം ബ്രാൻഡ് സജീവമാക്കാൻ തുടർച്ചയായി മാർക്കറ്റിംഗ് കാമ്പെയ്ൻ നടത്തും.

അടുത്ത വർഷത്തോടെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൊവിഡിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കും. ബ്രിട്ടൻ,ഫ്രാൻസ്,ജർമ്മനി എന്നിവിടങ്ങളിൽ പ്രത്യേക കാമ്പെയ്ൻ നടത്തും. അറബ് സമ്മർ സീസണായ ജൂലായ്,ആഗസ്റ്റ് മാസങ്ങളിൽ ഗൾഫ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇന്ത്യാസ് സമ്മർ ക്യാമ്പ് എന്ന സോഷ്യൽ മീഡിയ പ്രചാരണം നടത്തും.

ഹൗസ് ബോട്ട്, ഹോംസ്റ്റേ, ഫാം, മെഡിക്കൽ, വെൽനസ്, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റർമാർ, വിമൻ ട്രാവൽ ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.

എ​ൻ.​ജി.​ഒ​ ​യൂ​ണി​യ​ൻ​ ​സം​സ്ഥാന
സ​മ്മേ​ള​ന​ത്തി​ന് ​ഇ​ന്ന് ​തു​ട​ക്കം

കോ​ഴി​ക്കോ​ട്:​ ​എ​ൻ.​ജി.​ഒ​ ​യൂ​ണി​യ​ൻ​ 61ാം​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​കോ​ഴി​ക്കോ​ട് ​തു​ട​ങ്ങും.​ ​സ​രോ​വ​രം​ ​ട്രേ​ഡ് ​സെ​ന്റ​റി​ൽ​ ​രാ​വി​ലെ​ 10​ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എം.​വി.​ ​ശ​ശി​ധ​ര​ൻ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​വൈ​കി​ട്ട് ​പ്ര​ക​ട​നം​ ​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ൽ​ ​നി​ന്ന് ​ആ​രം​ഭി​ച്ച് ​കോ​ഴി​ക്കോ​ട് ​ബീ​ച്ചി​ൽ​ ​സ​മാ​പി​ക്കും.​ ​പൊ​തു​സ​മ്മേ​ള​നം​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ബി​നോ​യ് ​വി​ശ്വം​ ​എം.​പി,​ ​മ​ന്ത്രി​മാ​രാ​യ​ ​എ.​കെ.​ശ​ശീ​ന്ദ്ര​ൻ,​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി,​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​കെ.​പി.​മോ​ഹ​ന​ൻ​ ​എം.​എ​ൽ.​എ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ക്കും.​ ​തു​ട​ർ​ന്ന് ​പ്ര​ശ​സ്ത​ ​ഗ​സ​ൽ​ ​ഗാ​യ​ക​ൻ​ ​അ​ലോ​ഷി​ ​പാ​ടും.​ 23​ന് ​രാ​വി​ലെ​ ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം​ ​ന്യൂ​സ് ​ക്ലി​ക്ക് ​എ​ഡി​റ്റ​ർ​ ​ഇ​ൻ​ ​ചീ​ഫ് ​പ്ര​ബീ​ർ​ ​പു​ർ​ക്കാ​യ​സ്ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 24​ന് ​സ​മ്മേ​ള​നം​ ​സ​മാ​പി​ക്കും.​ 23,​ 24​ ​തീ​യ​തി​ക​ളി​ലാ​യി​ ​ന​ട​ക്കു​ന്ന​ ​പ്ര​ഭാ​ഷ​ണം,​ ​സെ​മി​നാ​ർ,​ ​സു​ഹൃ​ദ് ​സ​മ്മേ​ള​നം​ ​എ​ന്നി​വ​യി​ൽ​ ​മ​ന്ത്രി​മാ​രാ​യ​ ​പി.​രാ​ജീ​വ്,​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ,​ ​ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.

ഇ​ടു​ക്കി​ ​ക​ള​ക്ട​റെ​ ​മാ​റ്റാൻ
ഹൈ​ക്കോ​ട​തി​ ​അ​നു​മ​തി

കൊ​ച്ചി​:​ ​ഇ​ടു​ക്കി​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഷീ​ബ​ ​ജോ​ർ​ജി​നെ​ ​മാ​റ്റാ​ൻ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​അ​നു​മ​തി.​ ​സ​ർ​ക്കാ​ർ​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​ജ​സ്റ്റി​സ് ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്റെ​ ​ഉ​ത്ത​ര​വ്.
സ​ർ​ക്കാ​ർ​ ​നേ​ര​ത്തേ​ ​ഈ​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും
കൈ​യേ​റ്റം​ ​ഒ​ഴി​പ്പി​ക്കു​ന്ന​ ​ചു​മ​ത​ല​യു​ള്ള​തി​നാ​ൽ​ ​ക​ള​ക്ട​റെ​ ​മാ​റ്റാ​നാ​വി​ല്ലെ​ന്ന് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​മൂ​ന്നാ​ർ​ ​അ​ട​ക്ക​മു​ള്ള​ ​മേ​ഖ​ല​യി​ലെ​ ​കൈ​യേ​റ്റം​ ​ഒ​ഴി​പ്പി​ക്കാ​ൻ​ ​സ്പെ​ഷ്യ​ൽ​ ​ഓ​ഫീ​സ​റെ​ ​നി​യോ​ഗി​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

Advertisement
Advertisement