തീറ്റ കാരണം കന്നുകാലി മരണം സംഭവിച്ചാൽ നടപടി

Saturday 22 June 2024 12:00 AM IST

തിരുവനന്തപുരം: തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം

കൊണ്ടു വരുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.. പ്രസ്‌ ക്ലബിൽ മഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് നി‌‌ർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ ആവശ്യമുള്ള കാലിത്തീറ്റയുടെ 50 ശതമാനം മാത്രമേ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നുള്ളു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഗുണനിലവാരക്കുറവുള്ള കാലിത്തീറ്റ എത്തുന്ന സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പു വരുത്തുന്ന നടപടികൾ ഊർജിതമാക്കുന്നത്.

ഗുണ നിലവാരത്തോടൊപ്പം വിപണി വില നിയന്ത്രിക്കുകയെന്ന ഉദ്ദേശത്തോടെയാണ് കേരള ഫീഡ്സ് മഹിമ എന്ന പേരിൽ കാലിത്തീറ്റ പുറത്തിറക്കുന്നത്. മികച്ച പോഷകങ്ങൾ അടങ്ങിയ മഹിമ കാലിത്തീറ്റ ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കിടാരികൾക്ക് വേണ്ടിയുള്ളതാണ്. ഇത് കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുന്നു. കേരള ഫീഡ്സ് എം.ഡി ഡോ.ബി.ശ്രീകുമാർ,മാർക്കറ്റിംഗ് മാനേജർ ബി.ജയചന്ദ്രൻ, ഡെപ്യൂട്ടി മാനേജർ എസ്.ഷൈൻ,ബി.ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.

ഗാ​ർ​ഹി​ക​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മം:
നി​യ​മം​ ​കൊ​ണ്ടു​ ​വ​രും

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഗാ​ർ​ഹി​ക​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ക്ഷേ​മ​ത്തി​നാ​യി​ ​പു​തി​യ​ ​നി​യ​മം​ ​കൊ​ണ്ടു​വ​രു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​യോ​ഗ​ത്തി​ൽ​ ​അ​റി​യി​ച്ചു.​ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​നി​യ​മം.
ഗാ​ർ​ഹി​ക​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​ ​സു​ര​ക്ഷി​ത​മാ​യ​ ​തൊ​ഴി​ല​ന്ത​രീ​ക്ഷ​ത്തി​ന്റെ​ ​അ​ഭാ​വ​മാ​ണ്.​ ​കു​റ​ഞ്ഞ​ ​വേ​ത​നം,​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷ​യു​ടെ​ ​അ​ഭാ​വം,​ ​ശാ​രീ​രി​ക​ ​-​ ​മാ​ന​സി​ക​ ​പീ​ഡ​നം​ ​എ​ന്നി​വ​യു​മു​ണ്ട്.​അ​വ​കാ​ശ​ങ്ങ​ൾ​ ​ക​വ​ർ​ന്നെ​ടു​ക്ക​ൽ,​ ​ഉ​പ​ദ്ര​വം,​ ​ആ​ക്ര​മ​ണം,​ ​സാ​മ്പ​ത്തി​ക​ ​ചൂ​ഷ​ണം​ ​എ​ന്നി​വ​യി​ൽ​ ​നി​ന്നും​ ​സം​ര​ക്ഷ​ണ​ത്തി​നും​ ​സേ​വ​ന​ ​വേ​ത​ന​ ​വ്യ​വ​സ്ഥ​ക​ൾ​ ​ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നും​ ​വ്യ​വ​സ്ഥ​ ​ചെ​യ്യു​ന്ന​താ​ണ് ​ക​ര​ട് ​ബി​ൽ​ .
ഗാ​ർ​ഹി​ക​ ​തൊ​ഴി​ലാ​ളി​യും​ ​തൊ​ഴി​ലു​ട​മ​യു​മാ​യു​ള്ള​ ​ക​രാ​ർ,​ ​പ്ലേ​യ്സ്‌​മെ​ന്റ് ​ഏ​ജ​ൻ​സി​യു​മാ​യു​ള്ള​ ​ക​രാ​ർ,​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ,​ ​തൊ​ഴി​ലു​ട​മ​യു​ടെ​ ​ചു​മ​ത​ല​ക​ൾ,​ ​വേ​ത​നം​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വം,​ ​ജോ​ലി​ ​സ​മ​യം,​ ​വി​ശ്ര​മ​സ​മ​യം,​ ​അ​വ​ധി​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ,​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ​ ​പി​ഴ​ക​ളു​ടെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ഗാ​ർ​ഹി​ക​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ക​യും,​ ​അ​വ​കാ​ശ​ലം​ഘ​നം​ ​ത​ട​യു​ക​യു​മാ​ണ് ​ല​ക്ഷ്യം.

Advertisement
Advertisement