സംസ്ഥാന പാത വികസനം : മണ്ണാറക്കുളഞ്ഞി - കോന്നി റീച്ച് പണികൾ വേഗത്തിലാക്കും

Saturday 22 June 2024 12:25 AM IST

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മണ്ണാറക്കുളഞ്ഞി മുതൽ കോന്നി വരയുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾ ഉടൻ പൂർത്തീകരിക്കുന്നതിന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത കെ.എസ്.ടി.പി ഉദ്യോഗസ്ഥരുടെയും കരാർ കമ്പനി പ്രധിനിധികളുടേയും യോഗത്തിൽ തീരുമാനമായി. റോഡ് പണിക്കായി പൊളിച്ചു നൽകിയ കിഴവള്ളൂർ കത്തോലിക്കാപള്ളിയുടെ മതിൽ നിർമ്മാണം അടിയന്തരമായി ആരംഭിക്കണമെന്നും ആവശ്യമായ എസ്റ്റിമേറ്റ് ബുധനാഴ്ച നൽകണമെന്നും കെ.എസ്.ടി.പി എക്‌സിക്യുട്ടിവ് എൻജിനിയർക്ക് നിർദേശം നൽകി. കോടതി വ്യവഹാരത്തെ തുടർന്ന് പൂർത്തിയാകാതെ കിടക്കുന്ന മൈലപ്ര രണ്ടാംകലുങ്കിന്റെയും മൈലപ്ര ജംഗ്ഷനിലെ കലുങ്കിന്റെയും നിർമ്മാണം അനുകൂല ഉത്തരവ് ലഭിക്കുന്നതിനനുസരിച്ച് വേഗത്തിലാക്കുന്നതിനും കോന്നി മാമ്മൂട് ജംഗ്ഷനിൽ പൊളിച്ചു പണിയുന്ന കലുങ്കിന്റെ പണികൾ പൂർത്തികരിക്കാനും തീരുമാനിച്ചു. പ്രമാടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ.നവനിത്ത്, കെ.എസ്.ടി.പി എക്‌സികുട്ടീവ് എൻജിനീയർ ബിജു, കരാർ കമ്പനി പ്രൊജക്ട് മാനേജർ ബിനീഷ്, കിഴവള്ളൂർ കത്തോലിക്കാ പള്ളി വികാരി വർഗീസ് തയ്യിൽ പൊതുമരാമത്ത്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement