ജി.എസ്.ടിയിൽ വലഞ്ഞ് ഓൺലൈൻ ഗെയിമുകൾ

Saturday 22 June 2024 12:26 AM IST

കൊച്ചി: ഓൺലൈൻ സ്‌കിൽ ഗെയിമിംഗ് രംഗത്ത് നിക്ഷേപങ്ങൾക്ക് 28 ശതമാനം നികുതി ചുമത്തുന്ന ജി.എസ്.ടി ഭേദഗതികൾ ഈ മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് യു. എസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് ഫോറം വ്യക്തമാക്കി. ഈ രംഗത്തെ കമ്പനികളുടെ വളർച്ച സാധ്യതകൾ കുറഞ്ഞതോടെ ഫണ്ട് ലഭ്യത ഇടിഞ്ഞ് തൊഴിൽ നഷ്ടങ്ങൾ ഉയർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.കാഷ്വൽ ഗെയിമുകൾ പോലുള്ള റിയൽ ടൈം ഗെയിമിംഗ് ഫോർമാറ്റുകൾക്കാണ് ഏറ്റവും വലിയ ആഘാതം. ആഭ്യന്തര, ആഗോള നിക്ഷേപകരിൽ നിന്നായി 2.6 ബില്യൺ ഡോളർ നിക്ഷേപം ആകർഷിച്ച ഈ മേഖല 2023 ഒക്ടോബറിനു ശേഷം ഫണ്ടിംഗ് ഇല്ലാതെ വലയുകയാണ്.

Advertisement
Advertisement