ഗംഭീര ഓഫറുകളുമായി മൈജിയുടെ ലാഭമഴ

Saturday 22 June 2024 12:27 AM IST

കോഴിക്കോട് : ഡിജിറ്റൽ അക്‌സസറീസിലും അടുക്കള ഉപകരണങ്ങളിലും 75 ശതമാനം വരെ ഇളവുമായി മൈജി ലാഭ മഴ ആരംഭിച്ചു. ജൂൺ 23 വരെ ഈ ഡിസ്‌കൗണ്ട് സെയിൽ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. വാഷിംഗ് മെഷീനുകൾക്ക് വമ്പൻ വിലക്കുറവ് ലാഭമഴയുടെ ഭാഗമായുണ്ട്. പതിനായിരം രൂപയിൽ താഴെ സെമി ഓട്ടോമാറ്റിക്ക്, ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ വാങ്ങാനുള്ള അവസരത്തിനൊപ്പം മറ്റ് മോഡലുകളിൽ മൈജിയുടെ സ്‌പെഷ്യൽ പ്രൈസും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. എല്ലാ മോഡൽ ഡിഷ് വാഷറുകളിലും 3000 രൂപ ക്യാഷ്ബാക്കാണ് ലാഭമഴയിലൂടെ മൈജി നൽകുന്നത്.

വിവിധ ഫോൺ ബ്രാൻഡുകളിൽ ഓരോ പതിനായിരം രൂപയുടെ പർച്ചേസിനും 1000 രൂപ കാഷ് ബാക്ക് ലഭിക്കും. ഫീച്ചർ ഫോണുകൾ 699 രൂപ മുതൽ തുടങ്ങുമ്പോൾ ഐഫോൺ 13,14,15 മോഡലുകൾ, ഐപാഡ് 10 എന്നിവക്ക് ഏറ്റവും കുറഞ്ഞ പ്രൈസാണ് മൈജി നൽകുന്നത്.

Advertisement
Advertisement