പ്ലസ് വൺ സീറ്റ് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം: എസ്.എഫ്.ഐ

Saturday 22 June 2024 12:00 AM IST

മലപ്പുറം: മലബാറിൽ പ്ലസ് വൺ സീറ്റ് കിട്ടാതെ നിരവധി കുട്ടികൾ പുറത്തുനിൽക്കുന്നത് യാഥാർത്ഥ്യമാണെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ എസ്.എഫ്.ഐ സമരത്തിനിറങ്ങുമെന്ന് ദേശീയ പ്രസിഡന്റ് വി.പി.സാനു. പ്ലസ് വൺ സീറ്റ് ക്ഷാമവും ഉപരിപഠന പ്രതിസന്ധിയുമില്ലെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ വാദം തള്ളുന്നതാണ് എസ്.എഫ്.ഐ നിലപാട്. വിഷയത്തിന്റെ ഗൗരവം വിദ്യാഭ്യാസമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. എല്ലാ കുട്ടികൾക്കും സീറ്റ് കിട്ടിയില്ലെങ്കിൽ എസ്.എഫ്.ഐ സമരത്തിനിറങ്ങും. വിദ്യാർത്ഥികൾക്കൊപ്പമാണ് എസ്.എഫ്.ഐയെന്നും മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സാനു പറ‍ഞ്ഞു.

സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും സീറ്റുകൾ ആവശ്യമായി വരും. സർക്കാർ,എയ്ഡഡ് സ്‌കൂളുകളിൽ അധിക ബാച്ചുകൾ അനുവദിച്ച് പ്രശ്നം തീർക്കണം. ക്ലാസ് തുടങ്ങിയ ശേഷവും ബാച്ച് അനുവദിച്ച് പ്രവേശനം നൽകാനാവും. ഒരുക്ലാസിൽ 65 കുട്ടികൾ പഠിക്കുന്ന സാഹചര്യം ശരിയല്ല. അത് അമ്പതിലേക്ക് ചുരുക്കിക്കൊണ്ടുവരണം.

നീറ്റ്,സി.യു.ഇ.ടി,നെറ്റ് പരീക്ഷകളിൽ നടന്ന അട്ടിമറി സുപ്രീംകോടതി ജഡ്ജി അംഗമായ ജുഡിഷ്യൽ കമ്മിഷൻ അന്വേഷിക്കണം. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണം. നെറ്റ് പരീക്ഷ അട്ടിമറിമിച്ചവരെ കണ്ടെത്താതെ പരീക്ഷ റദ്ദാക്കിയത് അംഗീകരിക്കാനാവില്ല. പരീക്ഷയെഴുതിയ കുട്ടികൾക്ക് കേന്ദ്രസർക്കാർ നഷ്ടപരിഹാരം നൽകണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

മ​ന്ത്രി​യു​ടെ​ ​വീ​ട്ടി​ലേ​ക്ക്
സ​മ​രം​:​എം.​എ​സ്.​എ​ഫ്

മ​ല​പ്പു​റം​:​ ​മ​ല​ബാ​റി​ലെ​ ​പ്ല​സ് ​വ​ൺ​ ​സീ​റ്റ് ​പ്ര​തി​സ​ന്ധി​യി​ൽ​ ​ഉ​ട​ൻ​ ​ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യു​ടെ​ ​വീ​ട്ടി​ലേ​ക്ക് ​ഉ​ൾ​പ്പെ​ടെ​ ​സ​മ​രം​ ​ന​ട​ത്തു​മെ​ന്ന് ​എം.​എ​സ്.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ന​വാ​സ് ​മ​ല​പ്പു​റ​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​എ​സ്.​എ​ഫ്‌.​ഐ​യു​ടെ​ ​നി​ല​പാ​ട് ​ശ​രി​യ​ല്ല.​ ​ആ​മ​സോ​ൺ​ ​കാ​ടു​ക​ളി​ൽ​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ ​എ​സ്.​എ​ഫ്.​ഐ​ ​മൂ​ന്നാം​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ശേ​ഷ​വും​ ​നി​വേ​ദ​നം​ ​ന​ൽ​കി​ ​ന​ട​ക്കു​ക​യാ​ണ്.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ണ്ടെ​ങ്കി​ൽ​ ​സ​മ​രം​ ​ചെ​യ്യ​ണം.​ ​നീ​റ്റ്‌,​ ​നെ​റ്റ് ​വി​ഷ​യ​ത്തി​ൽ​ ​തി​ങ്ക​ളാ​ഴ്ച​ ​ജി​ല്ലാ​ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​എം.​എ​സ്.​എ​ഫ് ​മാ​ർ​ച്ച് ​ന​ട​ത്തും.​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​യൂ​ണി​യ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​റ്റി​വ​ച്ച​ത് ​എ​സ്.​എ​ഫ്.​ഐ​ക്ക് ​വേ​ണ്ടി​യാ​ണെ​ന്നും​ ​തോ​ൽ​ക്കു​മെ​ന്ന് ​ഉ​റ​പ്പാ​യ​തോ​ടെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​റ്റി​യ​തെ​ന്നും​ ​പി.​കെ.​ ​ന​വാ​സ് ​ആ​രോ​പി​ച്ചു.

എ​സ്.​എ​ഫ്.​ഐ​ ​നി​ല​പാ​ട്
പ​രി​ഹാ​സ്യം​:​ ​കെ.​എ​സ്.​യു

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ് ​വ​ൺ​ ​സീ​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​സ​മ​രം​ ​ചെ​യ്യു​മെ​ന്ന​ ​എ​സ്.​എ​ഫ്.​ഐ​ ​നി​ല​പാ​ട് ​പ​രി​ഹാ​സ്യ​മെ​ന്ന് ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ലോ​ഷ്യ​സ് ​സേ​വ്യ​ർ.​ ​മ​ല​ബാ​റി​ല​ട​ക്കം​ ​പ്ല​സ് ​വ​ൺ​ ​സീ​റ്റ് ​പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​ ​ഘ​ട്ട​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ആ​ദ്യം​ ​സ​മ​ര​ ​രം​ഗ​ത്തെ​ത്തി​യ​ത് ​കെ.​എ​സ്.​യു​വാ​ണ്.​ ​പ്ല​സ് ​വ​ൺ​ ​സീ​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ത്തി​ലു​ട​നീ​ളം​ ​സ​മ​ര​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​പ്ര​ത​ഷേ​ധ​ത്തി​നൊ​ടു​വി​ൽ​ ​സീ​റ്റു​ക​ളു​ടെ​ ​എ​ണ്ണം​ ​സ​ർ​ക്കാ​ർ​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ​ ​അ​തു​വ​രെ​ ​ഉ​റ​ക്കം​ ​ന​ടി​ച്ചി​രു​ന്ന​ ​എ​സ്.​എ​ഫ്.​ഐ​ ​പൊ​ടു​ന്ന​നെ​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​സ​മ​രം​ ​ചെ​യ്യു​മെ​ന്നു​ള്ള​ ​പ്ര​സ്താ​വ​ന​യെ​ ​കേ​ര​ള​ത്തി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​സ​മൂ​ഹം​ ​അ​ർ​ഹി​ക്കു​ന്ന​ ​അ​വ​ജ്ഞ​യോ​ടെ​ ​ത​ള്ളു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Advertisement
Advertisement