ലൈബ്രറിക്ക് തുക അനുവദിച്ചു

Saturday 22 June 2024 12:46 AM IST
bank

ചെക്യാട് : ചെക്യാട് സൗത്ത് എം.എൽ.പി സ്കൂളിൽ 8 ക്ലാസുകളിൽ ലൈബ്രറി തുടങ്ങാൻ തൂണേരി ബ്ലോക് എംപ്ലോയീസ് കോ: ഓപ്പറേറ്റീവ് സൊസൈറ്റി തുക അനുവദിച്ചു. ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധതയോടെ ബാങ്ക് മുന്നോട്ട് വരികയായിരുന്നു. ബാങ്ക് പ്രസിഡന്റ് എൻ.കെ കുഞ്ഞിക്കേളു പുസ്തകത്തിന് വേണ്ട തുകയുടെ ചെക്ക് പ്രധാനദ്ധ്യാപിക ജിഷ എൻ.കെക്ക് കൈമാറി. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഫായിസ് ചെക്യാട്. സ്കൂൾ മാനേജർ റസാഖ് കണിയോത്ത്, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി റാഷിദ് കെ.കെ എച്ച്, അദ്ധ്യാപകരായ നൗഫൽ കെ, റഹീന വി പി തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement