സംവിധാനം രൂപീകരിക്കണം

Saturday 22 June 2024 12:49 AM IST
manushya

കോഴിക്കോട്: സർക്കാർ ഫണ്ട് ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് നൽകുന്ന സേവനങ്ങൾ അവർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ റിക്കാർഡുകൾ തയ്യാറാക്കി സൂക്ഷിക്കുന്നതിന് സംവിധാനം രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. വിവിധ പദ്ധതികൾ പ്രകാരം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുവദിക്കുന്ന ഉപകരണങ്ങൾ ഉപയോഗപ്രദമാണെന്ന് ഉറപ്പാക്കണമെന്നും അനുയാജ്യമല്ലാത്തവ മാറ്റി പകരം വാങ്ങി സർക്കാർ ഫണ്ട് പാഴാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷ ( എസ്.എസ്. കെ) കേരള ഡയറക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.ചേളന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിലെ രജിസ്റ്ററുകളിലെ ഒപ്പുകളുടെ ആധികാരികത പരിശോധിച്ച് വ്യാജമാണെന്ന് കണ്ടാൽ നടപടിയെടുക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

Advertisement
Advertisement