അത് ലറ്റിക്സ് അസോ. ഭാരവാഹികൾ

Saturday 22 June 2024 12:49 AM IST
athletics

കോഴിക്കോട്: ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 2024-28 വർഷത്തെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസോസിയേഷൻ പ്രസിഡന്റ് മെഹ്റൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ടി.എം അബ്ദുറഹിമാൻ, സി. ടി സക്കീർ ഹുസൈൻ, വി.കെ തങ്കച്ചൻ, കെ.എം ജോസഫ്, എബിമോൻ മാത്യൂ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മെഹ്റൂഫ് മണലൊടി (പ്രസിഡന്റ്), നൊബ്ൾ കുര്യാക്കോസ്, മോളി ഹസൻ (വൈസ് പ്രസിഡന്റുമാർ ), കെ. എം ജോസഫ് (സെക്രട്ടറി), സി.ടി ഇൽയാസ്, വി. കെ സാബിറ, എബിമോൻ മാത്യൂ (ജോ.സെക്രട്ടറിമാർ) ഇബ്രാഹിം ചീനിക്ക (ട്രഷറർ).

Advertisement
Advertisement