ആസ്ട്രിയയ്ക്ക് ജയം

Friday 21 June 2024 11:57 PM IST

ആസ്ട്രിയ 3 - പോളണ്ട് 1

ബെർലിൻ : പോളണ്ടിനെതിരായ യൂറോ കപ്പ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ജയം കണ്ട് ആസ്ട്രിയ. ഒൻപതാം മിനിട്ടിൽ ഗെനോട്ട് ട്രോണർ,66-ാം മിനിട്ടിൽ ക്രിസ്റ്റോഫ്,78-ാം മിനിട്ടിൽ അർനോട്ടോവിച്ച് എന്നിവരാണ് ആസ്ട്രിയയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.30-ാം മിനിട്ടിൽ പിയാടെക്കിലൂടെ സമനില പിടിച്ചിരുന്നെങ്കിലും പോളണ്ടിന്റെ കയ്യിൽ നിന്ന് കളിയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.

Advertisement
Advertisement