കുട്ടികളെ നേർവഴിക്ക് കൈപിടിച്ച് ഹോമി​യോപ്പതി 'സദ്ഗമയ'

Saturday 22 June 2024 12:07 AM IST

കൊല്ലം: കുട്ടി​കളി​ലെ പഠന, സ്വഭാവ, പെരുമാറ്റ വ്യതിയാന നി​വാരണത്തി​ന്​ ഹോമി​യോപ്പതി​ വകുപ്പ് ആവി​ഷ്കരി​ച്ച 'സദ്ഗമയ'യിൽ ജില്ലയിൽ നിന്ന് ഒരു വർഷത്തിനിടെ ചികിത്സയ്ക്കെത്തിയത്, രണ്ടിനും 18നും ഇടയിൽ പ്രായമുള്ള രണ്ടായിരത്തിലേറെ കുട്ടികൾ.

തേവള്ളിയിലെ ജില്ലാ ഹോമിയോ ആശുപത്രിയിലാണ് തദ്ദേശ ഭരണകൂടങ്ങളുടെയും വിദ്യാഭ്യാസ, സാമൂഹ്യ നീതി, പൊലീസ് വകുപ്പുകളുടെയും സഹകരണത്തോടെ സദ്ഗമയ ഒ.പി പ്രവർത്തിക്കുന്നത്.

മെഡിക്കൽ ഓഫീസർ, പ്രത്യേക പരിശീലനം ലഭിച്ച അദ്ധ്യാപിക, സൈക്കോളജിസ്റ്റ് എന്നിവരാണ് സദ്ഗമയ ക്ലിനിക്കിലുള്ളത്.

ദിവസേന 10ൽ അധികം പേർ സദ്ഗമയിൽ എത്തുന്നുണ്ട്. 2013ൽ ഒൻപത്, പത്ത് ക്ലാസ് കുട്ടികളിലെ പഠന വൈകല്യങ്ങൾ കണ്ടെത്താൻ ആരംഭിച്ച ജ്യോതിർഗമയ പദ്ധതി വിപുലീകരിച്ചാണ് സദ്ഗമയ ആവിഷ്‌കരിച്ചത്. പൊലീസിന്റെ ദിശ പദ്ധതിയിൽപ്പെട്ട കുട്ടികൾക്കും കൗൺസലിംഗും മരുന്നും സദ്ഗമയ ക്ലിനിക്ക് വഴി നൽകുന്നുണ്ട്. സർക്കാർ ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും സദ്ഗമയിലേക്ക് കുട്ടികളെ അയയ്ക്കുന്നുണ്ട്.


വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം

 ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം
 സൗജന്യ ഹോമിയോപ്പതി ചികിത്സ

 അങ്കണവാടിക്കാർ മുതലുള്ളവർക്ക് ബോധവത്ക്കരണം

 സ്‌പെഷ്യൽ എഡ്യുക്കേറ്ററുടെ സേവനം

 പ്രശ്‌നങ്ങൾ തുറന്ന് സംസാരിക്കാൻ കൂടുതൽ സമയം

സേവനം തേടിയത് രണ്ടായിരത്തിലേറെ കുട്ടികൾ

ഒ.പി സമയം

രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ

(തിങ്കൾ മുതൽ ശനി വരെ)

കുട്ടികളിലെ മദ്യപാനം, പുകവലി, ലൈംഗികാതിക്രമം, മൊബൈൽ ആസക്തി എന്നിവയുമായി ബന്ധപ്പെട്ട ചികിത്സയ്ക്കും കുട്ടികളെ സദ്ഗമയിൽ എത്തിക്കുന്നുണ്ട്.

ഹോമി​യോപ്പതി​ വകുപ്പ് അധികൃതർ

Advertisement
Advertisement