കൊടിക്കുന്നിലിനെ തഴഞ്ഞത് വിവാദമാക്കി പ്രതിപക്ഷം

Saturday 22 June 2024 1:08 AM IST

ന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന പുതിയ ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രോടേം സ്‌പീക്കറായി ബി.ജെ.പി എംപി ഭർതൃഹരി മെഹ്‌താബിനെ നിയമിച്ചത് കീഴ്‌വഴക്കം മറികടന്നാണെന്നും,. സീനിയോറിറ്റിയിൽ മുൻപിലുള്ള കൊടിക്കുന്നിൽ സുരേഷിന് അർഹതപ്പെട്ടതാണ് ഈ സ്ഥാനമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

എട്ടു തവണ ജയിച്ച മുതിർന്ന ദളിത് എംപിയായ കൊടിക്കുന്നിൽ സുരേഷിനെ മറികടന്ന് ഏഴ് തവണ മാത്രം എംപിയായ ഭർതൃഹരി മെഹ്‌താബിനെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്തെന്ന് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു..

എന്നാൽ തങ്ങൾ കീഴ്‌വഴക്കം ലംഘിച്ചിട്ടില്ലെന്നും ഏഴു തവണ തുടർച്ചയായി എംപിയായ ആളെയാണ് പ്രോടേം

സ്‌പീക്കറാക്കിയതെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വിശദീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എട്ടു തവണ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടർച്ചയായിട്ടല്ല. 2004, 1998 വർഷങ്ങളിൽ എം.പിയായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ
ഏ​കാ​ധി​പ​ത്യം​ :
ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷി​നെ​ ​ലോ​ക്സ​ഭ​യു​ടെ​ ​പ്രോ​ ​ടേം​ ​സ്പി​ക്ക​റാ​ക്കാ​ൻ​ ​ത​യ്യാ​റാ​വാ​ത്ത​ ​ന​ട​പ​ടി​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഏ​കാ​ധി​പ​ത്യ​ ​സ്വ​ഭാ​വം​ ​തു​റ​ന്ന് ​കാ​ട്ടു​ന്ന​താ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ ​അം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്തല
മോ​ദി​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ഭ​യ​പ്പെ​ട്ട് ​തു​ട​ങ്ങി​യ​തി​ന് ​തെ​ളി​വാ​ണി​ത്.​ ​എ​ട്ട് ​ത​വ​ണ​ ​പാ​ർ​ല​മെ​ന്റി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​കൊ​ടി​ക്കു​ന്നി​ലാ​ണ് ​പ്രോ​ടേം​ ​സ്വീ​ക്ക​റാ​വാ​ൻ​ ​ഏ​റ്റ​വും​ ​യോ​ഗ്യ​ൻ​ .​ ​പി​ന്നാ​ക്ക​ക്കാ​രു​ടെ​ ​സ​ർ​ക്കാ​രെ​ന്ന് ​വീ​മ്പി​ള​ക്കു​ന്ന​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​ഫാ​സി​സ്റ്റ് ​മു​ഖ​മാ​ണ് ​പു​റ​ത്ത് ​വ​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

മോ​ദി​ ​കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ
അ​ട്ടി​മ​റി​ച്ചു​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ർ​ല​മെ​ന്റ​റി​ ​കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളെ​ ​മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​അ​ട്ടി​മ​റി​ച്ചെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.
കീ​ഴ്‌​വ​ഴ​ക്ക​മ​നു​സ​രി​ച്ച് ​ലോ​ക്സ​ഭ​യി​ലെ​ ​മു​തി​ർ​ന്ന​ ​അം​ഗ​മാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷി​നെ​യാ​ണ് ​പ്രോ​ടൈം​ ​സ്പീ​ക്ക​റാ​ക്കേ​ണ്ട​ത്.​ ​ദ​ളി​ത് ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​ ​നേ​താ​വാ​യ​ ​കൊ​ടി​ക്കു​ന്നി​ലി​നെ​ ​എ​ന്തു​കൊ​ണ്ട് ​അ​വ​ഗ​ണി​ച്ചെ​ന്ന് ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​ ​മു​തി​ർ​ന്ന​ ​പാ​ർ​ല​മെ​ന്റ് ​അം​ഗ​ത്തെ​ ​അ​പ​മാ​നി​ച്ച​ത് ​ജ​നാ​ധി​പ​ത്യ​ ​വ്യ​വ​സ്ഥി​തി​ക്ക് ​നാ​ണ​ക്കേ​ടാ​ണ്.​ ​വി​വേ​ച​ന​പ​ര​മാ​യ​ ​തീ​രു​മാ​ന​ത്തി​നെ​തി​രെ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

കൊ​ടി​ക്കു​ന്നി​ലി​നെ​ ​പ്രോ​ടെം
സ്പീ​ക്ക​റാ​ക്കാ​ത്ത​ത്
ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​പാ​ർ​ല​മെ​ന്റി​ലെ​ ​ഏ​റ്റ​വും​ ​മു​തി​ർ​ന്ന​ ​അം​ഗം​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷി​ന് ​പ്രോ​ടെം​ ​സ്പീ​ക്ക​ർ​ ​പ​ദ​വി​ ​നി​ഷേ​ധി​ച്ച​ത് ​ജ​നാ​ധി​പ​ത്യ​ ​വി​രു​ദ്ധ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ.
ബി.​ജെ.​പി​ക്ക് ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷം​ ​ല​ഭി​ക്കാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ലും​ ​പാ​ർ​ല​മെ​ന്റ​റി
കീ​ഴ്വ​ക്ക​ങ്ങ​ൾ​ ​ലം​ഘി​ക്കു​ന്ന​ത് ​ജ​ന​വി​ധി​യോ​ടും​ ​രാ​ജ്യ​ത്തെ​ ​ജ​നാ​ധി​പ​ത്യ​ ​വ്യ​വ​സ്ഥി​തി​യോ​ടു​മു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണ്.​ദ​ളി​ത് ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​കൊ​ടി​ക്കു​ന്നി​ലി​നെ​ ​പ്രോ​ടെം​ ​സ്പീ​ക്ക​റാ​ക്കാ​ത്ത​ ​ന​ട​പ​ടി​ ​ബി.​ജെ.​പി​യും​ ​സം​ഘ​പ​രി​വാ​റും​ ​പി​ന്തു​ട​രു​ന്ന​ ​വി​ഭാ​ഗീ​യ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്..​സു​രേ​ഷി​നോ​ട് ​കാ​ട്ടി​യ​ ​അ​നീ​തി​ ​കേ​ര​ള​ത്തോ​ടു​ള്ള​ ​ബി.​ജെ.​പി​യു​ടെ​ ​അ​വ​ഗ​ണ​ന​യും​ ​അ​വ​ഹേ​ള​ന​വു​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​ത്ര​ക്കു​റി​പ്പിൽ
പ​റ​ഞ്ഞു..

Advertisement
Advertisement