'കോളനി ' മാറ്റം കൂടിയാലോചനകൾക്കുശേഷം: മന്ത്രി ഒ.ആർ.കേളു 

Saturday 22 June 2024 1:13 AM IST

കൽപ്പറ്റ: കോളനി പേര് മാറ്റം പട്ടിക വർഗക്കാരുടെ കൂടി അഭിപ്രായം കേട്ടശേഷമെന്ന് നിയുക്ത മന്ത്രി ഒ.ആർ. കേളു. കോളനി എന്ന പേര് മാറ്റാനുള്ള തീരുമാനത്തെ ആദിവാസികൾ സ്വാഗതം ചെയ്യുന്നുണ്ടെന്നും കൽപ്പറ്റയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഒറ്റയടിക്ക് നടപ്പാക്കില്ല. നിലവിൽ പല വ്യക്തികളുടെയും വിഭാഗങ്ങളുടെയും പേര്‌ ചേർത്താണ് അറിയപ്പെടുന്നത്. പുതിയ പേര് അടിച്ചേൽപ്പിക്കില്ല. ഇതിനായി അഭിപ്രായ സമന്വയം ഉണ്ടാക്കും. ആദിവാസികളുടെ ഉന്നമനത്തിനായി പരമാവധി ഇടപെടും. വയനാട്ടിലെ മൃഗശല്യം പരിഹരിക്കുന്നതിനാണ് പ്രഥമ പരിഗണന. ഇതിനായി വനം വകുപ്പുമായി ആലോചിച്ച് തുടർപ്രവർത്തനങ്ങൾ നടത്തും. വയനാട്ടിലെ സാഹചര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ കേളുവിനെ ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.വി ബേബി, എ.എൻ. പ്രഭാകരൻ, കെ. റഫീഖ്, പി.കെ സുരേഷ്, വി. ഉഷാകുമാരി എന്നിവരും മന്ത്രിയെ സ്വീകരിക്കാനുണ്ടായിരുന്നു.

കേ​ളു​ ​സി.​പി.​എ​മ്മി​ലെ​ ​ത​മ്പ്രാൻ ന​യ​ത്തി​ന്റെ​ ​ഇ​ര​:​ ​കെ.​ ​സു​രേ​ന്ദ്രൻ

പാ​ല​ക്കാ​ട്:​ ​ഒ.​ആ​ർ.​ ​കേ​ളു​ ​സി.​പി.​എ​മ്മി​ന്റെ​ ​ത​മ്പ്രാ​ൻ​ ​ന​യ​ത്തി​ന്റെ​ ​ഇ​ര​യാ​ണെ​ന്നും​ ​മ​ന്ത്രി​യാ​ക്കി​യെ​ങ്കി​ലും​ ​പ്ര​ധാ​ന​ ​വ​കു​പ്പു​ക​ൾ​ ​ഒ​ഴി​വാ​ക്കി​യെ​ന്നും​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​ആ​രോ​പി​ച്ചു.​ ​പ​ട്ടി​ക​വ​ർ​ഗ​ക്കാ​രോ​ടു​ള്ള​ ​നീ​തി​നി​ഷേ​ധ​മാ​ണി​ത്.​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​വ​കു​പ്പു​ക​ളെ​ല്ലാം​ ​കേ​ളു​വി​ന് ​ന​ൽ​ക​ണം.​ ​പാ​ല​ക്കാ​ട് ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​ക്ക് ​ജ​യി​ക്കു​ന്ന​ ​സ്ഥാ​നാ​ർ​ത്ഥി​വ​രും.​ ​ലോ​ക്സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​നി​ന്ന് ​ഊ​ർ​ജ്ജം​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​പാ​ല​ക്കാ​ട് ​ഇ​ത്ത​വ​ണ​യും​ ​ക്രോ​സ് ​വോ​ട്ട് ​ഉ​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്. എ​സ്.​എ​ൻ.​ഡി.​പി,​ ​ക്രി​സ്ത്യ​ൻ​ ​വോ​ട്ടു​ക​ൾ​ ​ബി.​ജെ.​പി​ക്ക് ​ല​ഭി​ച്ചെ​ന്ന​ ​എം.​വി.​ ​ഗോ​വി​ന്ദ​ന്റെ​ ​പ​രാ​മ​ർ​ശം​ ​പ്ര​കോ​പ​ന​പ​ര​മാ​ണ്.​ ​സി.​പി.​എ​മ്മി​ന്റെ​ ​തോ​ൽ​വി​യെ​ ​ന്യാ​യീ​ക​രി​ക്കാ​നാ​ണ് ​ഇ​തി​ലൂ​ടെ​ ​ശ്ര​മി​ച്ച​ത്.​ ​ലീ​ഗ് ​പോ​ലും​ ​ന​ട​ത്താ​ത്ത​ ​പ്രീ​ണ​ന​മാ​ണ് ​സി.​പി.​എ​മ്മി​ന്റേ​ത്.​ ​വ​ർ​ഗീ​യ​ ​പ്രീ​ണ​നം​ ​തു​ട​ർ​ന്നാ​ൽ​ ​സി.​പി.​എ​മ്മി​ന് ​നി​ല​നി​ൽ​പ്പു​ണ്ടാ​കി​ല്ല.​ ​വെ​ള്ളാ​പ്പ​ള്ളി​യെ​യും​ ​ക്രി​സ്ത്യ​ൻ​ ​ബി​ഷ​പ്പു​മാ​രെ​യും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത് ​വി​ല​പ്പോ​വി​ല്ല.​ ​ബി.​ജെ.​പി​ക്ക് ​വോ​ട്ടു​ചെ​യ്ത​ ​സം​ഘ​ട​ന​ക​ളെ​ ​സം​ര​ക്ഷി​ക്കു​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.